KeralaLatest NewsNews

സംസ്ഥാന സ്‌കൂള്‍ കായികമേള : ആദ്യ സ്വര്‍ണം പാലക്കാടിന്

പാ​ലാ: 61ാമ​ത് സം​സ്ഥാ​ന സ്‌​കൂ​ള്‍ കാ​യി​കോ​ത്സ​വ​ത്തി​ന് മീ​ന​ച്ചി​ലാ​റി​ന്‍റെ തീ​ര​ത്ത് തു​ട​ക്കമായി. പാലക്കാട് ജില്ലക്കാണ് ആദ്യ സ്വര്‍ണം. സീനിയര്‍ ആണ്‍കുട്ടികളുടെ 5000 മീറ്ററില്‍ പാലക്കാട് പറളി സ്‌കൂളിലെ പി.എന്‍ അജിത്താണ് റെക്കോർഡോടെ സ്വര്‍ണം നേടിയത്. ഈ സ്റ്റേഡിയത്തിൽ സിന്തറ്റിക് ട്രാക്ക് നിർമിച്ച ശേഷം നടന്ന ആദ്യ മത്സരത്തിൽ തന്നെ റെക്കോർഡ് പിറന്നുവെന്ന പ്രത്യേകതയുമുണ്ട്. കോതമംഗലം മാര്‍ ബേസില്‍ സ്‌കൂളിലെ ആദര്‍ശ് ഗോപിക്കാണ് ഈയിനത്തിൽ വെള്ളി. ഇ​താ​ദ്യ​മാ​യി പ്രാ​യ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് മ​ത്സ​ര​ങ്ങ​ള്‍ ന​ട​ക്കു​ക. 14 വ​യ​സി​ന് താ​ഴെ​യു​ള്ള കു​ട്ടി​ക​ള്‍ സ​ബ് ജൂനി​യ​റി​ലും 17 വ​യ​സി​ല്‍ താ​ഴ​യു​ള്ള​വ​ര്‍ ജൂനിയറിലും 19 വ​യ​സി​ന് താ​ഴെ​യു​ള്ള​വ​ര്‍ സീ​നി​യ​ര്‍ വി​ഭാ​ഗ​ത്തി​ലും മ​ത്സ​രി​ക്കും.

2858 താ​ര​ങ്ങ​ള്‍ കാ​യി​കോ​ത്സ​വ​ത്തി​നു മാ​റ്റു​ര​യ്ക്കു​മ്പോ​ള്‍ ഏ​ഷ്യ​യി​ലെ ത​ന്നെ ഏ​റ്റ​വും വ​ലി​യ സ്കൂ​ൾ കാ​യി​ക മാ​മാ​ങ്ക​മാ​യി ഇ​തു മാ​റും. 350 ഒ​ഫീ​ഷ്യ​ലു​ക​ളും 230 എ​സ്‌​കോ​ര്‍​ട്ടിം​ഗ് ഒ​ഫീ​ഷ്യ​ലു​ക​ളും എ​ത്തി​യി​ട്ടു​ണ്ട്. കി​രീ​ടം നി​ല​നി​ര്‍​ത്താ​ന്‍ പാ​ല​ക്കാ​ട് ജി​ല്ല​യും തി​രി​ച്ചു​പി​ടി​ക്കാ​ന്‍ എ​റ​ണാ​കു​ള​വും ക​ച്ച​കെ​ട്ടി​യി​റ​ങ്ങു​ന്ന​തോ​ടെ പാ​ലാ​യി​ലെ പു​ത്ത​ന്‍ ട്രാ​ക്കി​ല്‍ പോ​രാ​ട്ടം ക​ന​ക്കും. എ​ട്ടു പോ​യിന്റ് വ്യ​ത്യാ​സ​ത്തി​ല്‍ “ഫോ​ട്ടോ​ഫി​നി​ഷിം​ഗി’’​ലൂ​ടെ​യാ​യി​രു​ന്നു ക​ഴി​ഞ്ഞ വ​ര്‍​ഷം തേ​ഞ്ഞി​പ്പ​ല​ത്ത് ന​ട​ന്ന കാ​യി​കോ​ത്സ​വ​ത്തി​ല്‍ പാ​ല​ക്കാ​ട്ടു​കാ​ര്‍ എ​റ​ണാ​കു​ള​ത്തെ മ​റി​ച്ചത്. ഇ​ത്ത​വ​ണ​യും പാ​ല​ക്കാ​ടും എ​റ​ണാ​കു​ള​വും ത​മ്മി​ലു​ള്ള പോ​രാ​ട്ട​മാ​യി​രി​ക്കും ശ്ര​ദ്ധേ​യ​മാ​വു​ക. കോ​ത​മം​ഗ​ലം മാ​ര്‍​ബേ​സി​ല്‍ എ​ച്ച്എ​സ്എ​സ്, സെ​ന്റ് ജോ​ര്‍​ജ് എ​ച്ച്എ​സ്എ​സ്, മാ​തി​ര​പ്പി​ള്ളി ജി​വി​എ​ച്ച്എ​സ്എ​സ്, പി​റ​വം മ​ണീ​ട് ജി​വി​എ​ച്ച്എ​സ്എ​സ് എ​ന്നീ സ്‌​കൂ​ളു​ക​ളാ​ണ് എ​റ​ണാ​കു​ള​ത്തി​ന് പ്ര​തീ​ക്ഷ ന​ല്കു​ന്ന​വ​ര്‍.

മി​ന്നും പ്ര​ക​ട​ന​ത്തോ​ടെ ജി​ല്ലാ മീ​റ്റു​ക​ളി​ല്‍ തി​ള​ങ്ങി​യ ഈ ​സ്‌​കൂ​ളു​ക​ളു​ടെ മി​ക​വി​ല്‍ എ​റ​ണാ​കു​ള​ത്തി​നു ത​ന്നെ​യാ​ണ് കി​രീ​ട സാ​ധ്യ​ത ക​ല്പി​ക്ക​പ്പെ​ടു​ന്ന​ത്. പാലാ നഗരസഭാ സിന്തറ്റിക് ട്രാക്കില്‍ 2800 താരങ്ങളാണ് പുതിയ ഉയരവും വേഗവും തേടുക. പാ​ലാ മു​നി‍​സി​പ്പ​ല്‍ സ്റ്റേ​ഡി​യ​ത്തി​ലെ പൊ​ന്‍​തി​ള​ക്ക​മാ​ര്‍​ന്ന സി​ന്ത​റ്റി​ക് ട്രാ​ക്കി​ല്‍ രാ​വി​ലെ ഏ​ഴി​ന് സീ​നി​യ​ര്‍ ആ​ണ്‍​കു​ട്ടി​ക​ളു​ടെ 5000 മീ​റ്റ​ര്‍ മ​ത്സ​ര​ത്തോ​ടെ ട്രാ​ക്കു​ണ​ര്‍ന്നത്. വൈ​കു​ന്നേ​രം നാ​ലി​ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ കാ​യി​ക​മേ​ള​യും പു​ത്ത​ന്‍ സി​ന്ത​റ്റി​ക് ട്രാ​ക്കും ഉ​ദ്ഘാ​ട​നം ചെ​യ്യും. തി​ങ്ക​ളാ​ഴ്ച അ​വ​സാ​നി​ക്കു​ന്ന മേ​ള​യി​ല്‍ സ​ബ് ജൂനിയ​ർ, ജൂ​നിയ​ര്‍, സീ​നി​യ​ര്‍ ആ​ണ്‍-​പെ​ണ്‍ വി​ഭാ​ഗ​ങ്ങ​ളി​ലാ​യി 95 ഇ​ന​ങ്ങ​ളി​ലാ​ണ് മ​ത്സ​ര​ങ്ങ​ള്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button