KeralaLatest NewsNews

അധ്യാപകൻ പീഡിപ്പിച്ച സംഭവം: കുട്ടികളെ വൈദ്യപരിശോധനക്കു പ്രസവ മുറിയിൽ കയറ്റി: കുട്ടികൾക്ക് ഭയന്ന് തലകറക്കം

കോഴിക്കോട് : അധ്യാപകന്റെ പീഡനത്തിനിരയായ പെൺകുട്ടികളെ വൈദ്യ പരിശോധനയ്ക്കായി പ്രസവ മുറിയിൽ കയറ്റിയത് വിവാദമാകുന്നു. പ്രസവമുറിയിലെ കാഴ്ചകള്‍ കുട്ടികളില്‍ ഭയവും അമ്പരപ്പും ഉണ്ടാക്കുകയും ചിലർക്ക് തലകറക്കം ഉണ്ടാകുകയും ചെയ്തു. കോഴിക്കോട് ജില്ലയിലെ ഒരു സ്കൂളില്‍ എല്‍.പി. ക്ലാസില്‍ പഠിക്കുന്ന പന്ത്രണ്ടു കുട്ടികള്‍ക്കാണ് ഈ ദുരനുഭവം ഉണ്ടായത്.അതിക്രമത്തിനിരയായ പെണ്‍കുട്ടികള്‍ക്കും അവരുടെ രക്ഷിതാക്കള്‍ക്കും മാനസികമായി സാന്ത്വനം നൽകുന്ന കൗൺസിലിംഗിൽ ആണ് ഈ വെളിപ്പെടുത്തൽ.

ചൈൽഡ് ലൈൻ പ്രവർത്തകരോടാണ് രക്ഷിതാക്കളും വിദ്യാർത്ഥിനികളും ഇത് പറഞ്ഞത്. കുട്ടികളുടെ രക്ഷിതാക്കൾ ഇതിനെക്കുറിച്ച് പരാതി നൽകിയിട്ടില്ല എന്നാൽ ചൈൽഡ് ലൈൻ പ്രവർത്തകർ ബാലാവകാശ കമ്മീഷന് ഇത് സംബന്ധിച്ച് പരാതി നൽകി. കുട്ടികളുടെ രഹസ്യഭാഗങ്ങളില്‍ സ്പര്‍ശിക്കുകയും മറ്റും ചെയ്തെന്ന രക്ഷിതാക്കളുടെ പരാതിയില്‍ അധ്യാപകനെ അറസ്റ്റ് ചെയ്തിരുന്നു. ഒരു മുറിയില്‍ അടച്ചിട്ടു പരിശോധന നടത്തേണ്ട കാര്യമേ ഉണ്ടായിരുന്നുള്ളൂ എങ്കിലും കൊച്ചു കുട്ടികളെ പ്രസവ മുറിയിൽ കടത്തിയായിരുന്നു പരിശോധന.

പ്രസവമുറിയിലെ കാഴ്ചകളുണ്ടാക്കിയ അസ്വാസ്ഥ്യം കുട്ടികള്‍ രക്ഷിതാക്കളെ അറിയിക്കുകയായിരുന്നു. രക്ഷിതാക്കൾ പരാതി നല്കാതിരുന്നതോടെ ഇത് ആരും അറിഞ്ഞതുമില്ല. അധ്യാപകന്റെ അതിക്രമത്തിന് ഇരയായതിനു പിന്നാലെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ അതിനേക്കാള്‍ വലിയ അതിക്രമമാണു നടന്നതെന്ന് ചൈൽഡ് ലൈൻ പ്രവർത്തകർ അഭിപ്രായപ്പെട്ടു. ചില കുട്ടികൾക്ക് പ്രസവ മുറിയിലെ കാഴ്ചകൾ തലകറക്കം ഉണ്ടാക്കുകയും അസ്വസ്ഥതകൾ ഉണ്ടാക്കുകയും ചെയ്തു. ഇനി മേൽ ഇത്തരം പരിശോധനകൾക്ക് തങ്ങൾ ഹാജരാകില്ലെന്നായിരുന്നു കുട്ടികൾ രക്ഷിതാക്കളോട് പറഞ്ഞത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button