Latest NewsKeralaNews

ഇലന്തൂര്‍ നരഹത്യ കേസിലെ പ്രതികള്‍ ലൈംഗിക വൈകൃതത്തിന് അടിമകള്‍, പ്രതികളുടെ ലൈംഗികശേഷി പരിശോധിച്ചു

മൂന്നു ദിവസം കൂടുമ്പോള്‍ മൂന്നു പ്രതികളുടെയും ആരോഗ്യ പരിശോധന നടത്തണമെന്ന കോടതി നിര്‍ദ്ദേശത്തിന്റെ പശ്ചാത്തലത്തിലാണ് മെഡിക്കല്‍ കോളേജില്‍ പ്രതികളെ എത്തിച്ചത്

കൊച്ചി: ഇലന്തൂര്‍ നരബലിക്കേസിലെ പ്രതികളുടെ ലൈംഗികശേഷി പരിശോധിച്ചു. കളമശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് പരിശോധന നടന്നത്. മൂന്നു ദിവസം കൂടുമ്പോള്‍ മൂന്നു പ്രതികളുടെയും ആരോഗ്യ പരിശോധന നടത്തണമെന്ന കോടതി നിര്‍ദ്ദേശത്തിന്റെ പശ്ചാത്തലത്തിലാണ് മെഡിക്കല്‍ കോളേജില്‍ പ്രതികളെ എത്തിച്ചത്. തുടര്‍ന്ന് മുഖ്യ പ്രതി മുഹമ്മദ് ഷാഫി, ഭഗവല്‍ സിങ് എന്നിവരെ മാത്രം വാഹനത്തില്‍നിന്ന് ഇറക്കി ഫൊറന്‍സിക് വിഭാഗത്തിലേക്കു കൊണ്ടുപോകുകയായിരുന്നു. പ്രതികള്‍ ലൈംഗിക വൈകൃതത്തിന് അടിമകളായിരുന്നു എന്നതിനാല്‍ ഇതു സംബന്ധിച്ച തെളിവു പൊലീസിനു ശേഖരിക്കേണ്ടതുണ്ട്.

ശരീര പരിശോധന പൂര്‍ത്തിയായതോടെ, മൂന്നു പേരെയും പൊലീസ് ക്ലബ്ബിലേക്കു കൊണ്ടു പോയി. കൂടുതല്‍ വിവര ശേഖരണത്തിനായി ചോദ്യം ചെയ്യുന്നതു തുടരും. എന്നാല്‍ പ്രതികള്‍ പ്രത്യേകിച്ച് മുഹമ്മദ് ഷാഫി ചോദ്യം ചെയ്യലിനോടു സഹകരിക്കുന്നില്ല എന്നത് പൊലീസിനെ സമ്മര്‍ദ്ദത്തിലാക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button