Latest NewsIndiaNews

ഭക്തിഗാനം വച്ചതിനെച്ചൊല്ലി വഴക്ക്: ഒരാള്‍ കുത്തേറ്റ് മരിച്ചു

നാഗ്പൂര്‍•ഹോം തീയറ്റര്‍ സിസ്റ്റത്തില്‍ ഭക്തിഗാനം വച്ചതിനെച്ചൊല്ലി അയാള്‍വാസിയുമായുണ്ടായ വഴക്കിനിടെ ആക്രമണത്തില്‍ നിന്ന് പിതാവിനെ രക്ഷിക്കാന്‍ ശ്രമിച്ച യുവാവ് കുത്തേറ്റ് മരിച്ചു. 19 കാരനായ കുനാല്‍ ഖൈരെ എന്നയാളാണ് മരിച്ചത്. കലംനയിലെ ദിപ്തി സിംഗാളിലാണ് സംഭവം.

ഖൈരെയുടെ കുടുംബം ഉച്ചത്തില്‍ ഭക്തിഗാനം വച്ചതില്‍ എതിര്‍പ്പുമായി എതിര്‍വശത്തെ വീട്ടില്‍ താമസിക്കുന്ന കുടുംബം രംഗത്തെത്തിയതാണ് പ്രശ്നങ്ങളുടെ തുടക്കം. കേസില്‍ കുറ്റാരോപിതനായ ആശിഷ് കൊട്ടേലെ (20) ,  ഭക്തിഗാനം കേട്ട് കേട്ട് തന്റെ ഭാര്യ അവള്‍ക്കുള്ളില്‍  ദേവത ഉണ്ടെന്ന പോലെയാണ് പെരുമാറുന്നതെന്നും അതിനാല്‍ ഉച്ചത്തില്‍ പാട്ട് വയ്ക്കുന്നത് അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടു. മൂന്ന് മാസം മുന്‍പാണ്‌ ആശിഷ് വിവാഹിതനായത്. എന്നാല്‍ ആശിഷിന്റെ ആവശ്യം ഖൈരെ കുടുംബം നിരസിച്ചു.

തുടര്‍ന്ന്, ആശിഷ് തന്റെ പിതാവ് പ്രേംലാലിനും രണ്ട് സഹോദരന്മാര്‍ക്കും ഒപ്പമെത്തി കുനാലിന്റെ പിതാവ് ദയാലുവിനെ ആക്രമിക്കുകയായിരുന്നു. ഇതില്‍ ഇടപെട്ട് പിതാവിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് കറിക്കത്തി കൊണ്ട് കുനാലിന് കുത്തേറ്റത്. കുനാലിന് കുത്തേറ്റതോടെ സംഘം അവിടെ നിന്നും ഓടിപ്പോയി. കുനാലിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും പിന്നീട് മരിക്കുകയായിരുന്നു.

സംഭവത്തില്‍ ആശിഷ്, പിതാവ് പ്രേംലാല്‍, സഹോദരന്മാരായ റോഷന്‍, മനോജ്‌ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button