തിരുവനന്തപുരം•കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ മെല്ലെപ്പോക്ക് സമരം നടത്തുന്നു. ദീര്‍ഘദൂര സര്‍വീസുകളില്‍ ഡ്രൈവര്‍-കം-കണ്ടക്ടര്‍ ഡ്യൂട്ടി നടപ്പാക്കുന്നതിനെതിരെയാണ് സമരം. പുതിയ സി.എം.ഡി ചാര്‍ജ് എടുത്തതിന് പിന്നെയാണ് സമരം തുടങ്ങിയത്. ഇതോടെ പ്രധാന ദീര്‍ഘദൂര സര്‍വീസുകളെല്ലാം വൈകിയാണ് ഓടുന്നത്. തിരുവനന്തപുരത്ത് നിന്ന് വൈകിട്ട് അഞ്ച് മണിക്ക് പുറപ്പെടേണ്ട ബംഗളൂരു വോള്‍വോ രാത്രി 7.40 നാണ് പുറപ്പെട്ടത്. ഇവിടെ നിന്നുള്ള സുള്യ, മണിപ്പാല്‍ സര്‍വീസുകള്‍ റദ്ദാക്കി.
മേജര്‍ സര്‍വ്വീസുകള്‍ എല്ലാം വൈകി. സര്‍വ്വീസുകള്‍ വൈകാനിടയാക്കിയ ജീവനക്കാര്‍ക്കെതിരേ നടപടി ഉണ്ടാകുമെന്ന് മാനേജ്മെന്റ് അറിയിച്ചു.
ചെലവു ചുരുക്കലും രാത്രികാല യാത്രാസുരക്ഷയും മുന്‍ നിര്‍ത്തി കെ എസ് ആര്‍ ടി സി മുന്‍ എംഡി രാജമാണിക്യമാണ് ഈ നടപടി എടുത്തത്. അദ്ദേഹത്തെ ഈ സ്ഥാനത്തു നിന്ന് മാ്റ്റിയ ശേഷം പുതിയ സി.എം.ഡി സ്ഥാനമേറ്റതോടെയാണ് ഒരു വിഭാഗം തീരുമാനത്തെ എതിര്‍ത്ത് രംഗത്തെത്തിയത്.
Post Your Comments