Latest NewsKeralaNews

ബൈബിൾ പഠനം എന്ന വ്യാജേന പീഡനം: വികാരിക്കെതിരെ പോക്സോ നിയമപ്രകാരം കേസ്

തിരുവനന്തപുരം: പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ സിഎസ്‌ഐ സഭയിലെ വികാരി ദേവരാജനെതിരെ പോക്സോ നിയമപ്രകാരം കേസ്. കഴിഞ്ഞ മാസം 30നും എട്ടാം തീയതിയും പീഡനം നടന്നുവെന്നാണ് മാതാപിതാക്കളുടെ പരാതി. മാതാപിതാക്കളുടെ സമ്മതത്തോടെ പത്തുവയസ്സുകാരിയെ വീട്ടില്‍ നിന്നും ബൈബിൾ പഠനത്തിനായാണ് പീഡനദിവസം കൂട്ടിക്കൊണ്ടു പോയത്.

ബൈബിള്‍ പഠനത്തിനായി കൊണ്ടു വന്ന ശേഷം പെണ്‍കുട്ടിക്ക് മിഠായി നല്‍കും. താന്‍ ചെയ്യുന്നതൊന്നും പുറത്തു പറയരുതെന്ന് കുട്ടിയെക്കൊണ്ട് സത്യം ചെയ്യിക്കും അങ്ങനെ വശീകരിച്ച ശേഷം ഫ്രോക്ക് ഊരിമാറ്റും. അതിന് ശേഷമാണ് പീഡനം തുടങ്ങുന്നത്. പെണ്‍കുട്ടിയെ ഇയാള്‍ കെട്ടിപിടിച്ചതായും സ്വകാര്യ ഭാഗങ്ങളില്‍ കൈവിരല്‍ കൊണ്ട് തൊട്ടതായും പരാതിയില്‍ പറയുന്നു. കഴിഞ്ഞ എട്ടാം തീയതി അച്ചന്‍ വിളിച്ചു കൊണ്ട് പോയ കുട്ടിയെ നേരത്തെ കൊണ്ടു പോകാനായി കുട്ടിയുടെ മാതാപിതാക്കള്‍ പള്ളിയിലെത്തി.

അപ്പോള്‍ ഫ്രോക്കില്ലാതെ ഇരിക്കുന്ന മകളെയാണ് അവര്‍ കണ്ടത്. ഫ്രോക്കില്ലാതിരുന്ന കുട്ടി നടന്നതെല്ലാം രക്ഷിതാക്കളോട് പറഞ്ഞു. തുടർന്നായിരുന്നു ഇയാൾക്കെതിരെ മാതാപിതാക്കൾ പരാതി നൽകിയത്. മെഡിക്കല്‍ പരിശോധനയില്‍ പരാതിയില്‍ കഴമ്പുണ്ടെന്ന് ബോധ്യപ്പെട്ട നെയ്യാര്‍ഡാം പൊലീസ് പോക്സോ നിയമ പ്രകാരം കേസെടുക്കുകയും ചെയ്തു. വികാരി ഫാദര്‍ ദേവരാജന്‍ മുൻപും ഇത്തരം ആരോപണങ്ങൾക്ക് വിധേയനായിരുന്നു. മൊബൈലില്‍ കുട്ടികളെ പോണ്‍ വീഡിയോ കാണിക്കുന്നതിന് ഇയാൾ പ്രശ്നങ്ങൾ നേരിട്ടിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button