ന്യൂയോര്‍ക്ക്: ബുര്‍ഖ നിരോധനം യൂറോപ്യൻ രാജ്യങ്ങളിൽ നിന്ന് കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിക്കുന്നു. നോർത്ത് അമേരിക്കയിലെ കനേഡിയന്‍ പ്രൊവിന്‍സായ ക്യൂബിക്കാണ് ഒടുവില്‍ ഭാഗികമായി ബുര്‍ഖ നിരോധിച്ചത്. പൊതു ഇടങ്ങളിൽ മുഖം മറയ്ക്കുന്ന ബുർഖക്ക് ആണ് നിരോധനം. ആംബുലന്‍സ്, ബസുകള്‍, ലൈബ്രറികള്‍ തുടങ്ങിയ പൊതു ഇടങ്ങളിൽ മുഖം മറക്കാന്‍ നിരോധനമുണ്ട്.
ആദ്യമായാണ് അമേരിക്കന്‍ ഐക്യനാടുകളില്‍ ബുര്‍ഖ നിരോധിക്കുന്നത്. ക്യുബിക്ക് നാഷണല്‍ അസംബ്ലി ഇതോടനുബന്ധിച്ചുള്ള ബില്ലുകള്‍ മുന്നോട്ട് നീക്കിയിരിക്കുകയാണ്. 66 വോട്ടുകളില്‍ 55 വോട്ടുകളും നേടിയാണ് നിരോധനം പ്രാവര്‍ത്തികമാക്കിയത്. മോണ്ട്രിയല്സ് മേയറായ ഡെനിസ് കോണ്ട്രി ഇതിനെതിരെ ശക്തമായി അപലപിച്ചു.
എന്നാല്‍ ഇത് നല്ലൊരു തുടക്കമാണെന്നും ഇത് നാടിന്റെ സുരക്ഷയുടെ ഭാഗമാണെന്നും ഇതിനെ മതത്തിന്റെ ഭാഗമായി കാണരുതെന്നും ഇതിനെ സപ്പോര്‍ട്ട് ചെയ്യുന്ന ക്യുബിക്കിന്റെ പ്രീമിയര്‍ ആയ ഫിലിപ്പ് കൗല്ല്യാര്ഡ് പറഞ്ഞു.
Post Your Comments