Latest NewsLife Style

ബിയറിന്റെ മറ്റ് ഉപയോഗങ്ങള്‍ അറിയാം

മദ്യത്തിന്റെ ഗണത്തില്‍ പെടുത്താമെങ്കിലും ആരോഗ്യഗുണങ്ങളുള്ള പാനീയമാണ് ബിയര്‍ എന്നതാണ് സത്യം. എന്നാല്‍ എന്തും അധികമായാല്‍ വിഷം എന്നാണല്ലോ പറയാറ്. അതുപോലെ തന്നെയാണ് ബിയറിന്റെ കാര്യത്തിലും. ബിയറിന് ഈ ഒരു ഉപയോഗം മാത്രമല്ല ഉള്ളത്. നിരവധി ഉപയോഗങ്ങള്‍ ബിയറിനുണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം.

കുളിയ്ക്കുന്ന വെള്ളത്തില്‍ അല്‍പം ബിയര്‍ ഒഴിക്കുന്നത് ശരീര ദുര്‍ഗന്ധത്തെ ഇല്ലാതാക്കുന്നു. മാത്രമല്ല ചര്‍മ്മത്തെ സംരക്ഷിക്കാനും ബിയര്‍ നല്ലതാണ്.വീട്ടിൽ ഒച്ചിന്റെ ശല്യം ഉണ്ടെങ്കിൽ ബിയറില്‍ അല്‍പം ഉപ്പ് ഇട്ട് ഒച്ചുള്ള സ്ഥലങ്ങളില്‍ തളിച്ചാല്‍ മതി. ചെടികളിലും മറ്റുമുള്ള ഒച്ചിന്റെ ശല്യം ഇതിലൂടെ ഇല്ലാതാക്കാം.
തറ വൃത്തിയാക്കാനും ബിയര്‍ ഉപയോഗിക്കാവുന്നതാണ്. തറ വൃത്തിയാക്കാന്‍ ഉപയോഗിക്കുന്ന വെള്ളത്തില്‍ അല്‍പം ബിയര്‍ ഒഴിച്ച് തറ തുടച്ചു നോക്കൂ. മാറ്റം കണ്ടറിയാം.

എത്ര വൃത്തിയാക്കിയിട്ടും പോകാത്ത കറയാണ് കാര്‍പ്പെറ്റിലെങ്കില്‍ അല്‍പം ബിയര്‍ ഒഴിച്ച് കഴുകി നോക്കൂ. ഏത് ഇളകാത്ത കറയേയും ബിയര്‍ ഇളക്കും. തടി കൊണ്ടുള്ള ഫര്‍ണിച്ചറുകള്‍ക്ക് തിളക്കം നല്‍കാന്‍ ബിയര്‍ സഹായിക്കുന്നു. ഇവ വൃത്തിയാക്കാന്‍ അല്‍പം ബിയര്‍ ഉപയോഗിച്ചാല്‍ മതി. സ്വര്‍ണത്തിന് തിളക്കം നല്‍കാന്‍ ബിയര്‍ ഉപയോഗിക്കാം. അല്‍പം ബിയര്‍ നിങ്ങളുടെ ആഭണത്തില്‍ ഒഴിച്ച് ഒരു തുണി കൊണ്ട് വൃത്തിയാക്കൂ. ഇത് ഏത് പഴയ സ്വര്‍ണത്തേയും തിളക്കമുള്ളതാക്കും.

തലയിണയിലെ ദുര്‍ഗന്ധം മാറ്റാന്‍ ബിയര്‍ ഉപയോഗിക്കാം. കിടക്കാന്‍ പോകുന്നതിനു മുന്‍പ് അല്‍പം ബിയര്‍ തലയിണയില്‍ തളിച്ചാല്‍ മതി. അടുത്ത ദിവസം പച്ചവെള്ളത്തില്‍ കഴുകിയെടുക്കുക. ഏത് ദുര്‍ഗന്ധവും ഇല്ലാതാക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button