CricketLatest NewsSports

വി​ദേ​ശ രാ​ജ്യ​ങ്ങ​ള്‍ക്ക് വേണ്ടി ശ്രീശാന്തിനെ കളിക്കാൻ അനുവദിക്കുന്ന കാര്യത്തിൽ നിലപാട് വ്യക്തമാക്കി ബിസിസിഐ

ന്യൂ​ഡ​ല്‍​ഹി: വി​ല​ക്കു​ള്ള ക​ളി​ക്കാ​ര​ന് ഒ​രു ടീ​മി​നു​വേ​ണ്ടി​യും ഒ​രു അ​സോ​സി​യേ​ഷ​നു​വേ​ണ്ടി​യും ക​ളി​ക്കാ​നാ​വി​ല്ലെ​ന്ന് വ്യക്തമാക്കി ബി​സി​സി​ഐ ആ​ക്ടിം​ഗ് സെ​ക്ര​ട്ട​റി അ​മി​താ​ഭ് ചൗ​ധ​രി. ഇ​ന്ത്യ​ക്കു വേ​ണ്ടി ക​ളി​ക്കാ​ന്‍ ക​ഴി​ഞ്ഞി​ല്ലെ​ങ്കി​ല്‍ വി​ദേ​ശ രാ​ജ്യ​ങ്ങ​ള്‍​ക്കു വേ​ണ്ടി ക​ളി​ക്കു​മെ​ന്ന മു​ന്‍ ഇ​ന്ത്യ​ന്‍ ക്രി​ക്ക​റ്റ് താ​രം ശ്രീ​ശാ​ന്തി​ന്‍റെ അവകാശവാദത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ശ്രീ​ശാ​​ന്തി​ന്‍റെ വാ​ദം പൊ​ള്ള​യാ​ണ്. ബി​സി​സി​ഐ നി​യ​മ​പ​ര​മാ​യ രീ​തി​യി​ലാ​ണ് സം​ഭ​വ​ത്തെ കാ​ണു​ന്ന​തെ​ന്നും അ​മി​താ​ഭ് ചൗ​ധ​രി വ്യക്തമാക്കി.

ഇ​ന്ത്യ​ക്കു വേ​ണ്ടി ക​ളി​ക്കാ​ന്‍ ക​ഴി​ഞ്ഞി​ല്ലെ​ങ്കി​ല്‍ വി​ദേ​ശ രാ​ജ്യ​ങ്ങ​ള്‍​ക്കു വേ​ണ്ടി ക​ളി​ക്കാ​ന്‍ ശ്ര​മി​ക്കു​മെന്ന് ശ്രീശാന്ത് വ്യക്തമാക്കിയിരുന്നു. ആ​ജീ​വ​നാ​ന്ത വി​ല​ക്ക് ശ​രി​വ​ച്ച ഹൈ​ക്കോ​ട​തി വി​ധി​ക്കെ​തി​രെ സു​പ്രീം കോ​ട​തി​യെ സ​മീ​പി​ക്കു​ന്ന കാ​ര്യം അ​ഭി​ഭാ​ഷ​ക​രു​മാ​യി ആ​ലോ​ചി​ച്ചു തീ​രു​മാ​നി​ക്കുമെന്നും വി​ധി​പ്പ​ക​ര്‍​പ്പ് ല​ഭി​ച്ച ശേ​ഷം തു​ട​ര്‍​ന​ട​പ​ടി​ക​ളി​ലേ​ക്ക് ക​ട​ക്കു​മെ​ന്നും ശ്രീ​ശാ​ന്ത് അറിയിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button