KeralaLatest NewsNews

ടി.പി കേസില്‍ പിണറായിക്കെതിരെ അന്വേഷണം ആവശ്യപ്പെടുന്ന കാര്യത്തിൽ നിലപാട് വ്യക്തമാക്കി വി.ടി ബൽറാം

തിരുവനന്തപുരം: ടി പി കേസില്‍ പിണറായിക്കെതിരെ അന്വേഷണം ആവശ്യപ്പെടുമെന്ന് വി ടി ബല്‍റാം. സോളാര്‍ അന്വേഷണ റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യാനായി വിളിച്ചു ചേര്‍ക്കുന്ന പ്രത്യേക നിയമസഭാ സമ്മേളനത്തില്‍ എല്ലാ അംഗങ്ങള്‍ക്കും സംസാരിക്കാന്‍ അവസരം ലഭിക്കില്ല. സംസാരിക്കേണ്ട ആളുകളെ പാര്‍ട്ടി തീരുമാനിക്കുന്നതേയുള്ളൂ. തനിക്ക് അവസരം ലഭിച്ചാല്‍ അന്വേഷണം ആവശ്യപ്പെടുമെന്ന് ബൽറാം വ്യക്തമാക്കി. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കൊല്ലപ്പെട്ട ആര്‍എംപി നേതാവ് ടി പി ചന്ദ്രശേഖരന്റെ ഭാര്യ ഉള്‍പ്പെടെ നല്‍കിയ മൊഴികളില്‍ പിണറായി വിജയന്റെ പേരുണ്ട്. അന്നത്തെ സര്‍ക്കാര്‍ ഇക്കാര്യത്തിൽ അന്വേഷണം നടത്തിയില്ല. നിലവില്‍ കേസ് അന്വേഷിക്കുന്ന സിബിഐയും അന്വേഷണം മുന്നോട്ട് കൊണ്ടുപോകുന്നില്ലെന്നും ബൽറാം പ്രതികരിച്ചു. നേരത്തെ സോളാര്‍ റിപ്പോര്‍ട്ടില്‍ അന്വേഷണം നടത്തുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചപ്പോള്‍ ടി പി കേസില്‍ ഒത്തുതീര്‍പ്പുണ്ടായെന്ന തരത്തില്‍ വി ടി ബല്‍റാം പ്രതികരിച്ചിരുന്നു. ഇതു വിവാദമായപ്പോള്‍ പിന്നീട് ബൽറാം തന്റെ നിലപാട് മാറ്റുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button