Latest NewsInternational

പാക്കിസ്ഥാനി മോഡലിന്റെ കൊലപാതകം ; ഒരാൾ കൂടി പിടിയിൽ

ഇസ്ലാമബാദ് ; പാക്കിസ്ഥാനി മോഡലിന്റെ കൊലപാതകം ഒരാൾ കൂടി പിടിയിൽ. അര്‍ധനഗ്ന ചിത്രങ്ങള്‍കൊണ്ട് മതമൗലിക വാദികളെ പ്രകോപിച്ച പാക്കിസ്ഥാന്റെ കിം കര്‍ദാഷിയാന്‍ എന്ന ക്വാന്‍ഡല്‍ ബലോച്ച(26)യെ കൊലപ്പെടുത്തിയ കേസിൽ അവര്‍ക്കൊപ്പം ചിത്രങ്ങളെടുത്ത് വിവാദത്തിലായ മുസ്ലിം പുരോഹിതൻ മുഫ്തി അബ്ദുള്‍ ഖാവിയെ ആണ് പിടിയിലായത്. ബലോച്ചിനെ കഴിഞ്ഞ ജൂലൈയിലാണ് കഴുത്ത് ഞെരിച്ച്‌ കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് സഹോദന്‍ മുഹമ്മദ് വസീമിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ദുരഭിമാനക്കൊലപാതകമാണിതെന്നും സഹോദരന്‍ വസീം കുറ്റം സമ്മതിച്ചതായും പോലീസ് പറയുന്നു. ഈ അവസരത്തിലാണ് ബുധനാഴ്ച മത പുരോഹിതനും പിടിയിലാകുന്നത്.

സമൂഹ മാധ്യമങ്ങളിൽ അര്‍ധനഗ്നമായ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തുകൊണ്ടാണ് ബലോച്ച്‌ ശ്രദ്ധയാകർഷിക്കുന്നത്. ഇതേ തുടർന്ന് മതമൗലിക വാദികളില്‍നിന്ന് കടുത്ത വിമര്‍ശനം നേരിടേണ്ടിവന്ന ബലോച്ചിന് പല ഭാഗത്തുനിന്നും വധഭീഷണി നേരിടേണ്ടിവന്നിരുന്നു. ഇതിനിടെയാണ ഇവർ കൊല്ലപ്പെട്ടത്.

മുഫ്തി അബ്ദുള്‍ ഖാവി ബലോച്ചിന്റെ സഹോദരനുമായി നിരന്തരം ഫോണിലൂടെ ബന്ധപ്പെട്ടിരുന്നതായി പോലീസ് കണ്ടെത്തിയിരുന്നു. ബലോച്ച് കൊലചെയ്യപ്പെടുന്നതിന് മുൻപ് അബ്ദുള്‍ ഖാവിയും താനും ഹോട്ടല്‍ മുറിയില്‍ കഴിഞ്ഞതിന്റെ ചിത്രങ്ങള്‍ പുറത്തു വിട്ടിരുന്നു. ഇത് വൻ വിവാദങ്ങൾക്ക് വഴി തെളിച്ചതോടെ സര്‍ക്കാര്‍ സമിതി ഖാവിയെ പുരോഹിത സ്ഥാനത്തുനിന്ന് പുറത്താക്കുകയും ഇക്കാര്യം പിന്നീട് മതകാര്യ സമിതി ശരിവെക്കുകയും ചെയ്തു. ഇസ്ലാം മതത്തിന് അപമാനമാണ് ഖാവിയെന്ന് ബലോച്ച്‌ തന്നെ പിന്നീട് പറഞ്ഞിരുന്നു. ഇതിനാലാണ് ലോച്ചിനോട് ഖാവിക്ക് വിരോധം തോന്നാൻ കാരണമെന്നും പോലീസ് പറഞ്ഞു.

ഖാവി ബലോച്ചിന്റെ സഹോദരന്‍ വസീമുമായും ബന്ധു ഹഖ് നവാസുമായും നിരന്തരം ബന്ധപ്പെട്ടിരുന്നതിനാൽ കൊലപാതകത്തിലേക്ക് സഹോദരനെ നയിച്ചത് ഇയാളാണെന്നു കരുതുന്നതായി പ്രോസിക്യൂട്ടര്‍ സിയാവൂര്‍ റഹ്മാന്‍ പറഞ്ഞു. കേസുമായി ബന്ധപെട്ടു ജാമ്യത്തിലായിരുന്ന ഖാവിയുടെ ജാമ്യം ബുധനാഴ്ച മുള്‍ട്ടാന്‍ കോടതി റദ്ദാക്കിയിരുന്നു. തുടര്‍ന്നാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.

സമൂഹമാധ്യമങ്ങളിൽ അർദ്ധ നഗ്ന ചിത്രങ്ങൾ പ്രദർശിപ്പിച്ചതിലൂടെയാണ് ബലോച്ച്‌ പെട്ടെന്ന് പ്രശസ്തയായത്. പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീമിനുവേണ്ടി നഗ്നയാകാമെന്ന് പ്രഖ്യാപിച്ച ഇവര്‍, വാലന്റൈന്‍ ദിനത്തില്‍ പ്രകോപനകരമായ വസ്ത്രങ്ങള്‍ ധരിച്ച്‌ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിരുന്നു. ഇത് മതമൗലിക വാദികളുടെ എതിര്‍പ്പിനിരയായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button