ലാഹോര്‍: മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനും നിരോധിത ഭീകര സംഘടനയായ ജമാത്ത് ഉദ്ധവയുടെ തലവനുമായ ഹാഫിസ് സയീദിന്റെ വീട്ടുതടങ്കല്‍ കാലാവധി നീട്ടി. 30 ദിവസത്തേക്കുകൂടിയാണ് നീട്ടിയത്. തീരുമാനം പാക് പഞ്ചാബ് പ്രവിശ്യയിലെ ജുഡീഷ്യല്‍ റിവ്യൂ ബോര്‍ഡിന്റേതാണ്. എന്നാല്‍, ബോര്‍ഡ് ഹാഫിസ് സയീദിന്റെ നാല് കൂട്ടാളികളുടെ വീട്ടുതടങ്കല്‍ നീട്ടാന്‍ തയ്യാറായില്ല. ഇതേത്തുടര്‍ന്ന് നാല് കൂട്ടാളികളെയും വിട്ടയച്ചു.
കനത്ത സുരക്ഷയോടെ ലാഹോര്‍ ഹൈക്കോടതിയിലെ ജുഡീഷ്യല്‍ റിവ്യൂ ബോര്‍ഡിന് മുന്നില്‍ സയീദിനെയും നാല് കൂട്ടാളികളെയും അധികൃതര്‍ ഹാജരാക്കിയിരുന്നു. അനുയായികള്‍ ഹാഫിസ് സയീദിനെ അനുകൂലിച്ച് മുദ്രാവാക്യം മുഴക്കാന്‍ ശ്രമിച്ചുവെങ്കിലും അധികൃതര്‍ തടഞ്ഞു.
Post Your Comments