ന്യൂഡല്‍ഹി: അഫ്ഗാനിസ്താനിലുണ്ടായ ഭീകരാക്രമണത്തെ ശക്തമായി അപലപിച്ച് ഇന്ത്യ. രാജ്യങ്ങള്‍ ഭീകരര്‍ക്ക് പിന്തുണ നല്‍കുന്നത് അവസാനിപ്പിക്കേണ്ടതും ഭീകരരുടെ സുരക്ഷിത താവളങ്ങള്‍ നശിപ്പിക്കേണ്ടതും അത്യാവശ്യമാണെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി. സുരക്ഷിത താവളങ്ങളും പിന്തുണയും ഭീകരര്‍ക്ക് ഇപ്പോഴും ലഭിക്കുന്നുവെന്നതിന്റെ തെളിവാണ് ഭീകരാക്രമണം. സമാധാനം സ്ഥാപിക്കാനുള്ള നീക്കങ്ങള്‍ക്ക് കനത്ത തിരിച്ചടിയാണ് ഇത്തരം സംഭവങ്ങള്‍. അഫ്ഗാന്റെ പുനരുദ്ധാരണത്തിന് അക്രമം അവസാനിപ്പിക്കുക എന്നത് സുപ്രധാനമാണെന്നും ഇന്ത്യ വ്യക്തമാക്കി.
കാണ്ഡഹാര്‍ പ്രവിശ്യയിലെ സൈനിക താവളത്തെ ലക്ഷ്യമാക്കിയാണ് താലിബാന്‍ ഭീകരര്‍ ചാവേര്‍ ആക്രമണം നടത്തിയത്. ഭീകരാക്രമണത്തില്‍ 43 സൈനികര്‍ കൊല്ലപ്പെടുകയും ഒന്‍പത് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
Post Your Comments