![](/wp-content/uploads/2017/10/105965_thumb_665.jpg)
ഇളയദളപതി വിജയ് നായകനായ മെര്‍സല്‍ തെന്നിന്ത്യന്‍ സിനിമാലോകത്തെ വിസ്മയിപ്പിച്ച് മുന്നോട്ടു പോകുമ്പോള്‍ നഷ്ടബോധവുമായി ഒരു മുന്‍ നായിക. സൂപ്പര്‍ നായികയായി ഉയര്‍ന്ന ജ്യോതിക കൈവിട്ട അവസരമാണ് നിത്യയെ തുണച്ചത്. മൂന്ന് നായികമാരുള്ള മെര്‍സലില്‍ ആദ്യം പ്രധാന നായിക സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നത് ജ്യോതികയെയായിരുന്നു.മെര്‍സലില്‍ ജ്യോതിക അഭിനയിക്കുകയായിരുന്നുവെങ്കില് അവരുടെ ഖുഷിയിലെ നായകനൊപ്പം മാത്രമല്ല ആ സൂപ്പര്‍ ഹിറ്റ് സിനിമയുടെ സംവിധായകനായ എസ്.ജെ. സൂര്യക്കൊപ്പവും അഭിനയിക്കാനുള്ള അപൂര്‍വ്വ അവസരവും ലഭിക്കുമായിരുന്നു.
തെന്നിന്ത്യയിലെ സൂപ്പര്‍ നായികമാരായ സമന്തക്കും കാജള്‍ അഗര്‍വാളിനും പിന്നില്‍ ‘ഒതുങ്ങി’ പോകുമോയെന്ന ഭയമായിരുന്നുവത്രെ ജ്യോതികയുടെ പിന്മാറ്റത്തിന് കാരണം. മെര്‍സല്‍ ബുധനാഴ്ച പുറത്തിറങ്ങിയതോടെ സമൂഹമാധ്യമങ്ങളിലും മറ്റും വരുന്ന പ്രതികരണങ്ങളില്‍ നായകന് ദളപതിക്കും വില്ലന്‍ എസ്.ജെ. സൂര്യക്കുമൊപ്പം ഏറെ പ്രശംസ ലഭിക്കുന്നത് നിത്യ മേനോനാണ്. തന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും ശക്തമായ കഥാപാത്രത്തെയാണ് നിത്യ മെര്‍സലില്‍ അവതരിപ്പിച്ചിരിക്കുന്നത്.
Post Your Comments