ഇസ്ലാമാബാദ്: വാതുവെപ്പ് നടത്തിയതായി കണ്ടെത്തിയ ക്രിക്കറ്റ് താരത്തെ വിലക്കി. അഞ്ചുവര്‍ഷത്തെ വിലക്കാണ് താരത്തിനു ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇതിനു പുറമെ പത്തു ലക്ഷം രൂപ പിഴയും താരം നല്‍കണം. പാകിസ്താന്‍ ബാറ്റ്‌സ്മാന്‍ ഖാലിദ് ലത്തീഫിനെയാണ് പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് വിലക്കിയത്.
ബോര്‍ഡിന്റെ അഴിമതിവിരുദ്ധ നിയമങ്ങള്‍ ലംഘിച്ചതു കാരണമാണ് വിലക്ക്. പി.സി.ബിയുടെ അഴിമതി വിരുദ്ധ ട്രിബ്യൂണലിനാണ് നടപടി സ്വീകരിച്ചത്. പാകിസ്താന്‍ സൂപ്പര്‍ ലീഗില്‍ നടന്ന വാതുവെപ്പാണ് താരത്തിനു വിനയായത്. സംഭവുമായി ബന്ധപ്പെട്ട് ഓപ്പണിങ് ബാറ്റ്‌സ്മാനായ ഷര്‍ജീല്‍ ഖാനും ട്രിബ്യൂണല്‍ നേരത്തെ അഞ്ചു വര്‍ഷത്തേക്ക് വിലക്കേര്‍പ്പെടുത്തിയിരുന്നു. ലത്തീഫിനെ വാതുവെപ്പുകാര്‍ക്ക് പരിചയപ്പെടുത്തിയത് ഷര്‍ജീല്‍ ഖാനാണ്. ലത്തീഫ് കുറ്റം സമ്മതിച്ചതായി പിസിബി അറിയിച്ചു.
Post Your Comments