CinemaLatest NewsKollywood

ഞാൻ ഗ്ളാമർ വേഷങ്ങൾ ചെയ്തിട്ടുണ്ട്.പക്ഷെ !!! ഇനിയ പറയുന്നു

ഇനിയ മലയാളി പ്രേക്ഷകർക്കും തമിഴ് പ്രേക്ഷകർക്കും ഒരുപോലെ സുപരിചിതയാണ്.വാരിവലിച്ചു പടങ്ങൾ ചെയ്യുന്ന കൂട്ടത്തിലല്ല ഇനിയ എന്ന അഭിനേത്രി.വളരെ ശ്രദ്ധയോടെ മാത്രമേ ഇനിയ വേഷങ്ങൾ തിരഞ്ഞെടുക്കാറുള്ളു .

സമുദ്രക്കനിയുടെ സംവിധാനത്തിൽ ജയറാം നായകനായ ആകാശമിഠായിയാണ് തന്റെ പുതിയ ചിത്രമെന്ന് ഇനിയ പറയുന്നു.ജയറാമിന്റെ നായികയായി ‘അമ്മ വേഷമാണ് തനിക്കെന്നും നാട്ടിൻപുറത്തുകാരിവീട്ടമ്മയാകാൻ ചില്ലറ അദ്ധ്വാനം വേണ്ടിവന്നെന്നും അതിനു വേണ്ടി ഹോം വർക്ക് എന്ന രീതിയിൽ ഭക്ഷണമൊക്കെ ആസ്വദിച്ചു കഴിച്ചു വണ്ണം കൂട്ടിയത് സന്തോഷത്തോടെയാണെന്നും ഇനിയ പറയുന്നു.

തമിഴിലാണ് കൂടുതൽ നായികാവേഷങ്ങൾ കിട്ടിയതെന്നും അതിൽ തന്നെ മോഡേൺ, ഗ്ളാമർ വേഷങ്ങൾ ചെയ്‌തെങ്കിലും താൻ ശ്രദ്ധിക്കപെട്ടതൊക്കെയും നാടൻ വേഷങ്ങളിലായിരുന്നെന്നും ഇനിയ പറയുന്നു.തനിക്ക് ദേശീയ പുരസ്‌കാരം നേടിത്തന്ന വാഗൈ സൂഡ വാ എന്ന ചിത്രവും അത്തരത്തിലൊന്നാണെന്ന് ഇനിയ പറയുന്നു.മലയാളത്തിൽ അയാൾ , സ്വർണ്ണക്കടുവ തുടങ്ങിയ ചിത്രങ്ങളിലെ വേഷവും ശ്രദ്ധിക്കപ്പെട്ടിരുന്നു . മുഖ്യധാരാ നായിക ആകാനൊന്നും തനിക്ക് താൽപര്യമില്ലെന്നും തനിക്ക് ചെയ്യാൻ കഴിയുന്ന വേഷങ്ങളൊക്കെ തന്നെ തേടിയെത്തുന്നുണ്ടെന്നും ഇനിയ പറയുന്നു.പ്രൊഫഷനിൽ കൂടുതൽ ശ്രദ്ധ കേന്ദ്രികരിക്കാനാണ് തീരുമാനമെന്നും ഇനിയും ഒരുപാട് പഠിക്കാനുണ്ടെന്നും ഇനിയ പറയുന്നു .

shortlink

Related Articles

Post Your Comments

Related Articles


Back to top button