മുംബൈ: ഇന്ത്യന്‍ ജയിലുകള്‍ തനിക്ക് പാര്‍ക്കാന്‍ യോഗ്യമല്ലെന്ന് വിജയ് മല്യയുടെ പരാതി. ഇന്ത്യന്‍ ബാങ്കുകളില്‍നിന്ന് 9000 കോടയിലധികം രൂപ വായ്പയെടുത്ത് തിരിച്ചടക്കാത്ത കേസില്‍ പ്രതിയായ മല്യയെ വിട്ടുകിട്ടണമെന്ന എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അപേക്ഷയിലെ വാദത്തിനിടെ ബ്രിട്ടീഷ് കോടതിയിലാണ് വിജയ് മല്യയുടെ അഭിഭാഷകൻ ഇക്കാര്യം വ്യക്തമാക്കിയത്.
ഇന്ത്യന്‍ ജയിലുകളിലെ ശൗചാലയങ്ങളുടെ ശോച്യാവസ്ഥയും സര്‍ക്കാര്‍ ആശുപത്രികളിലെ സൗകര്യങ്ങളുടെ അഭാവവും അഭിഭാഷകൻ ചൂണ്ടിക്കാട്ടി. പ്രമേഹരോഗിയായ മല്യക്ക് പ്രത്യേക പരിചരണവും ഗൃഹഭക്ഷണവും നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇതിന്റെ അടിസ്ഥാനത്തില്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ കേന്ദ്രത്തെ വിവരം ധരിപ്പിച്ചിട്ടുണ്ട്. ആര്‍തര്‍ റോഡ് ജയില്‍ മല്യയ്ക്ക് അനുയോജ്യമാണെന്നും വേണമെങ്കില്‍ മല്യയുടെ താല്പര്യമനുസരിച്ച് വേറെ നിര്‍മിക്കാമെന്നും ആഭ്യന്തര വകുപ്പ് അറിയിച്ചിട്ടുണ്ട്.
Post Your Comments