ജൊഹാനസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കയിൽ ഗാന്ധി മ്യൂസിയം തുറന്നു. ജൊഹാനസ്ബര്‍ഗിലെ കടലോര നഗരമായ ഡര്‍ബനില്‍ ഒരുകാലത്ത് ഗാന്ധിജിയുടെ ഉടമസ്ഥതയിൽ ഉണ്ടായിരുന്ന സ്ഥലത്താണ് മ്യൂസിയം പണിതത്. 1897ല്‍ പൊതുയോഗങ്ങള്‍ നടത്തിയിരുന്നത് ഈ സ്ഥലത്തായിരുന്നു. ഗാന്ധിജിയുടെ ജീവിതത്തിെന്റ സാര്‍വദേശീയമായ സ്വാധീനത്തിന്റെ പ്രതിഫലനമായി ഇൗ മ്യൂസിയം മാറുമെന്ന് ഉദ്ഘാടനം നിര്‍വഹിച്ച ശേഷം ഇന്ത്യയുടെ വിദേശകാര്യ സഹമന്ത്രി വി.കെ. സിങ് വ്യക്തമാക്കി.
ഗാന്ധിജി ഇവിടെനിന്ന് ആരംഭിക്കുകയും കൊണ്ടുനടക്കുകയും ചെയ്ത ‘ഇന്ത്യന്‍ ഒപീനിയന്‍’ എന്ന പത്രത്തിന്റെ പകര്‍പ്പുകള്‍ ആധുനിക കംപ്യൂട്ടറുകളില്‍ സജ്ജീകരിച്ചിട്ടുണ്ട്. ഗാന്ധിജിയുടെ ചര്ക്കയടക്കം മ്യൂസിയത്തിൽ പ്രദർശനത്തിന് വെച്ചിട്ടുണ്ട്. ‘ഗാന്ധി ഇന്‍ ഡര്ബന്’ എന്ന പേരില്‍ ഉള്ള എക്സിബിഷനും ഒരുക്കിയിട്ടുണ്ട്.
Post Your Comments