ബി.എസ്.എന്‍.എല്‍ 4ജി ഫീച്ചര്‍ ഫോൺ അവതരിപ്പിക്കും. ന്യൂ ഭാരത്-1 എന്ന പേരിലാണ് വിപണയില്‍ ബി.എസ്.എന്‍.എല്ലിന്റെ ഫീച്ചര്‍ ഫോൺ എത്തുക. ഈ പദ്ധതി നടപ്പാക്കുന്നത് മൈക്രോമാക്സിന്റെ സഹകരണത്തോടെയാണ്. ന്യൂ ഭാരത്-1 വെള്ളിയാഴ്ച വിപണിയില്‍ എത്തും. ഈ ഫോണിനു 2200 രൂപയാണ് വില. ഇതിനു പുറമെ പ്രതിമാസം 97 രൂപയക്ക് അണ്‍ലിമിറ്റഡ് കോളുകളും ഇന്‍റര്‍നെറ്റ് സേവനവും ഈ ഫോണില്‍ ലഭിക്കുമെന്നു ബി.എസ്.എന്‍.എല്‍ അറിയിച്ചിട്ടുണ്ട്.
വൈ-ഫൈ, ജി.പി.എസ്, ബ്ലൂടുത്ത് സംവിധാനങ്ങൾ ഫോണിൽ ലഭ്യമാണ്. 2.4 ഇഞ്ച് ഡിസ്പ്ലേ, സ്നാപ്ഡ്രാഗണ്‍ പ്രൊസസര്‍, 512 എം.ബി റാം, 4 ജി.ബി സ്റ്റോറേജ്, 2 മെഗാപികസ്ലിൽ പിന്‍കാമറ, വി.ജി.എ മുന്‍ കാമറ എന്നിവയും ഫോണിനുണ്ട്.
Post Your Comments