ദുബായ്: പാകിസ്ഥാൻ സ്വദേശികളായ സഹോദരങ്ങൾ ബിസ്സിനസ്സുകാരനെ കുത്തിക്കൊന്നു. കൊലപാതകത്തിന് ശേഷം രാജ്യം വിടാൻ ശ്രമിച്ച പ്രതികളെ പോലീസ് അറസ്റ്റു ചെയ്തു
ഹോർ അൽ അൻസ് മേഖലയിലെ ഷോപ്പിംഗ് മാളിലെ പാർക്കിങ് ഏരിയയിൽ വെച്ചാണ് കൊലപാതകം നടന്നത്. കൊല്ലപ്പെട്ടയാളും സഹോദരങ്ങളും തമ്മിൽ ബിസിനസ് ഇടപാടുകൾ നടത്തിയിരുന്നു. എന്നാൽ പിന്നീട് പണമിടപാട് സംബന്ധിച്ച് ഇരുവരും തമ്മിൽ തർക്കമുണ്ടായി.
തർക്കം ചൂടുപിടിച്ചപ്പോൾ സഹോദരങ്ങളിൽ ഒരാൾ ബിസിനസുകാരനെ കുത്തുകയായിരുന്നു. കുത്തേറ്റു വീണ വ്യക്തിയെ കാറിലേക്ക് കയറ്റാൻ ശ്രമിയ്ക്കുന്നത് സുരക്ഷാ ജീവനക്കാരൻ കണ്ടതിനെ തുടർന്ന് പാർക്കിംഗ് ഏരിയയിൽ ഉപേക്ഷിച്ചു പോവുകയായിരുന്നു. കൃത്യം നടത്തിയതിനു ശേഷം രാജ്യം വിട്ടുപോകാൻ ശ്രമിച്ച സഹോദരങ്ങളെ ദൃക്സാക്ഷി മൊഴിയുടെ അടിസ്ഥാനത്തിൽ പോലീസ് അറസ്റ്റു ചെയ്തു.
Post Your Comments