Latest NewsNewsIndia

അമിത് ഷായുടെ മകനെതിരെ വാര്‍ത്ത കൊടുക്കുന്നതില്‍ കോടതിവിലക്ക്

അഹമ്മദാബാദ് : ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായുടെ മകൻ ജയ് ഷായുമായി ബന്ധപ്പെട്ട വാർത്തകൾ നൽകുന്നതിന് കോടതി വിലക്ക്. അഹമ്മദാബാദ് റൂറൽ (മിർസാപുർ) കോടതിയുടേതാണ് ഉത്തരവ്.

അവിശ്വസനീയമായ അളവിൽ സ്വത്ത് സമ്പാദിച്ചെന്ന വാർത്തക്കെതിരെ ജയ് ഷാ നൽകിയ മാനനഷ്ടക്കേസിലാണു കോടതിയുടെ ഇടക്കാല നടപടി. കേസ് 26നു പരിഗണിക്കാനായി മാറ്റി. ഉത്തരവിന്റെ പകർപ്പ് സഹിതം ‘ദ് വയർ’ വാർത്താക്കുറിപ്പ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.

‘ദ് വയർ ’പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ രാജ്യത്തെ ഒരു ഭാഷയിലും ഇലക്ട്രോണിക്, അച്ചടി, ഡിജിറ്റല്‍ മാധ്യമങ്ങളില്‍ വാര്‍ത്ത പ്രസിദ്ധീകരിക്കുകയോ അവതരിപ്പിക്കുകയോ ചെയ്യരുതെന്നാണ് ഉത്തരവ്. തങ്ങള്‍ക്ക് നോട്ടീസ് അയയ്ക്കാതെയും വാദം കേള്‍ക്കാതെയുമാണ് വിലക്കേര്‍പ്പെടുത്തിയതെന്നും ‘ദ് വയർ’കുറ്റപ്പെടുത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button