Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
ErnakulamKeralaCinemaNattuvarthaMollywoodLatest NewsNewsEntertainmentMovie Gossips

‘വീട് കയറി ആക്രമിച്ചെന്ന് പറയുന്നത് തെറ്റ്’: ചെകുത്താനെതിരെ മാനനഷ്ടക്കേസുമായി ബാല

കൊച്ചി: യൂട്യൂബർ അജു അലക്സിനിനെതിരെ (ചെകുത്താൻ) മാനനഷ്ടകേസ് നൽകാനൊരുങ്ങി നടൻ ബാല. അപകീർത്തികരമായ പ്രസ്താവന നടത്തിയെന്ന് കാട്ടി അജു അലക്‌സിന് ബാല വക്കീൽ നോട്ടീസ് അയച്ചു. വീട് കയറി ആക്രമിച്ചെന്നത് തെറ്റായ പ്രസ്താവനയാണ്. ഇത് മൂന്ന് ദിവസത്തിനകം പിൻവലിച്ച് ഖേദം പ്രകടിപ്പിച്ചില്ലെങ്കിൽ നിയമ നടപടി സ്വീകരിക്കുമെന്ന് നോട്ടീസില്‍ പറയുന്നു.

യുട്യൂബര്‍ അജു അലക്സിന്റെ ഫ്ലാറ്റിൽ അതിക്രമിച്ചു കയറി ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ നടൻ ബാലയുടെ വീട്ടിലെത്തി പൊലീസ് കഴിഞ്ഞ ദിവസം മൊഴിയെടുത്തിരുന്നു. ഫ്ലാറ്റിനുള്ളിൽ അതിക്രമിച്ചു കയറി ബാല തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി എന്നാണ് പരാതി. അജുവിന്റെ സുഹൃത്ത് മുഹമ്മദ്‌ അബ്ദുൽ ഖാദര്‍ ആണ് പരാതിക്കാരൻ.

തനിക്കെതിരെ അജു അലക്സ് വീഡിയോ ചെയ്തതിലുള്ള വിരോധമാണ് ബാലയുടെ പ്രവര്‍ത്തിക്ക് കാരണമെന്നാണ് എഫ്ഐആര്‍. എന്നാൽ അജുവിന്റെ ആരോപണം അടിസ്ഥാന രഹിതമാണെന്നും തോക്കുമായി പോയെന്നു പറയുന്നത് ശരിയല്ലെന്നും ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും ബാല വ്യക്തമാക്കിയിരുന്നു. ഇതോടൊപ്പം പാലാരിവട്ടം പൊലീസിൽ അജു അലക്സിനെതിരെ ക്രിമിനൽ കേസും ബാല നൽകിയിട്ടുണ്ട്. തനിക്കെതിരെ അജു ​ഗൂഢാലോചന നടത്തിയെന്നും ഇതുസംബന്ധിച്ച അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്നും ബാലയുടെ പരാതിയിൽ പറയുന്നു.

കോയമ്പത്തൂർ കാർ സ്‌ഫോടനക്കേസ്: അറസ്റ്റിലായ മുഹമ്മദ് ഇദ്രിസിന് കേരളത്തിൽ നിന്നും ആയുധ പരിശീലനം ലഭിച്ചു- എൻഐഎ

shortlink

Related Articles

Post Your Comments

Related Articles

Back to top button