CinemaMollywoodLatest News

ഇന്ത്യൻ ചിത്രങ്ങൾക്ക് ഓസ്കർ പ്രതീക്ഷിക്കുന്നത് വിഡ്ഡിത്തം : അടൂർ ഗോപാലകൃഷ്ണൻ

ഒരു സിനിമ, സംവിധായകന്റെ കലയാണ്.അത്രത്തോളം മേൽത്തരമാകണം ഒരു സംവിധയകന്റെ ചിത്രം.അത്തരമൊരു വിശേഷണത്തിന് എന്തുകൊണ്ടും യോഗ്യനായ ഒരാളാണ് അടൂർ ഗോപാലകൃഷ്ണൻ. അദ്ദേഹത്തിന്റെ ചിത്രങ്ങളിൽ ഭാഗമാകാൻ കഴിയുന്നത് ഒരു ഭാഗ്യമായാണ് പല അഭിനേതാക്കളും കരുതുന്നത്.സിനിമയെക്കുറിച്ചുള്ള തന്റെ കാഴ്ചപാടുകളും മലയാള സിനിമയ്ക്ക് വന്ന മാറ്റങ്ങളെക്കുറിച്ചും പറയുകയായിരുന്നു അദ്ദേഹം.

പഴയകാല ചിത്രങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഇന്നത്തെ സിനിമയ്ക്കു വന്ന മാറ്റങ്ങൾ വളരെ വലുതാണെന്ന് അദ്ദേഹം പറയുന്നു.പഴയകാല ചിത്രങ്ങൾ ഒരു ചരിത്രം തന്നെയായിരുന്നെന്നും ആ ചരിത്രത്തിന്റെ ഭാഗമാകാൻ ഒരു കൂട്ടം അഭിനേതാക്കൾ പ്രതീക്ഷയോടെ കാത്തിരുന്ന ഒരു കാലഘട്ടം ഉണ്ടായിരുന്നെന്നും അദ്ദേഹം പറയുന്നു.തമിഴ് ചിത്രങ്ങളെ ഉദാഹരണമായെടുത്താൽ മണിരത്‌നത്തിന്റെ വരവോടെയാണ് സിനിമയെക്കുറിച്ചുള്ള സാധാരണക്കാരന്റെ ധാരണകൾ ഗണ്യമായി മാറിമറിയാൻ തുടങ്ങിയതെന്ന് അദ്ദേഹം പറയുന്നു. ഭാരതിരാജയ്ക്കും ഈ കാര്യത്തിൽ ഒരു പ്രധാന പങ്കുണ്ടായിരുന്നു .

സിനിമയുടെ സാങ്കേതികവശങ്ങളെക്കുറിച്ച് വെറും സംവിധാനം എന്നതിലുപരി ഓരോ സംവിധായകനും അറിഞ്ഞിരിക്കേണ്ട, പഠിച്ചിരിക്കേണ്ട പ്രധാനപ്പെട്ട ഒട്ടനവധി കാര്യങ്ങളുണ്ടെന്ന് അദ്ദേഹം പറയുന്നു.ഒരു സീൻ ഷൂട്ട് ചെയ്യുമ്പോൾ ക്യാമറ കൈകാര്യം ചെയ്യുന്ന ക്യാമറമാനെ പോലെ തന്നെ പ്രസ്തുത സീനിനു ഉപയോഗിക്കുന്ന ലെൻസിനെക്കുറിച്ച് തുടങ്ങി എഡിറ്റിംഗ് ,കംപോസിംഗ് ,ഫ്രേയിമിങ് അങ്ങനെ ഓരോ കാര്യങ്ങളിലും ഒരു സംവിധായകന് അറിവുണ്ടാകണമെന്ന് അദ്ദേഹം പറയുന്നു.ഒരു ഫ്രെയിമിലെ കഥാപാത്രങ്ങളെ മാത്രമല്ല, അതിൽ പശ്ചാത്തല സംഗീതം, വെളിച്ചം, എന്നിവയെക്കുറിച്ചും മനസ്സിലാക്കിയിരിക്കണം.

സിനിമയുടെ അടിസ്ഥാനപരമായ ആശയങ്ങൾ മാറിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ വിദ്യാ സമ്പന്നരായ പ്രേക്ഷകരും സാഹിത്യപരമായും കലാപരമായുമുള്ള ഇത്തരം മാറ്റങ്ങൾ ഉൾക്കൊള്ളുന്നതായാണ് താൻ മനസ്സിലാക്കുന്നതെന്ന് അദ്ദേഹം പറയുന്നു.വി എഫ് എക്സ് പോലുള്ള സാങ്കേതിക തന്ത്രങ്ങൾ സിനിമയ്ക്ക് ചിലപ്പോഴെങ്കിലും സിനിമകളെ സഹായിക്കുമെങ്കിലും സാങ്കേതിക വിദ്യകൾ കൊണ്ട് മാത്രം നമ്മുടെ ഇന്നത്തെ പ്രേക്ഷകരെ പിടിച്ചിരുത്താൻ കഴിയില്ലെന്നും നല്ല സിനിമകളെ തിരിച്ചറിയാൻ കഴിയുന്നവരാണ് പ്രേക്ഷകരെന്നും അദ്ദേഹം പറയുന്നു.

പുത്തൻ ആശയങ്ങളെ പെട്ടെന്നൊരു ദിനം കൊണ്ട് സ്വീകരിക്കുന്നവരല്ല എല്ലാവരുമെന്നും അത്തരം സന്ദർഭങ്ങളിൽ പലവിധ പ്രതികരണങ്ങൾ നേരിടാൻ തയ്യാറായിവേണം ഓരോ സംവിധായകനും സിനിമയെ സമീപിക്കാനെന്ന് അദ്ദേഹം പറയുന്നു.സിനിമയ്ക്കുണ്ടായിരിക്കുന്ന മറ്റൊരു മാറ്റം സിനിമ പൂർത്തിയാക്കാൻ എടുക്കുന്ന ചിലവാണെന്ന് അദ്ദേഹം പറയുന്നു.നൂറു കോടി ഇരുന്നൂറു കോടി ബഡ്ജറ്റുകളിൽ ചിത്രമെടുക്കുന്ന പ്രവണത ഇപ്പോൾ കൂടി വരുന്നതായും അദ്ദേഹം പറയുന്നു .ഇങ്ങനെയൊക്കെയാണെങ്കിലും ഒരു ഇന്ത്യൻ സിനിമയ്ക്ക് ഓസ്കാർ പോലുള്ള അവാർഡുകൾ ലഭിക്കുന്നത് വിരളമാണെന്ന കാര്യവും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. അതിനുള്ള കാരണം വസ്തുതാപരമായി, ആ സിനിമകൾക്ക് പ്രാധാന്യം നൽകുന്നതിന് ഏജന്റുമാർ ഉണ്ടായിരിക്കണം എന്നതാണ്. അതിന് നിരവധി പ്രദർശനങ്ങൾ സംഘടിപ്പിക്കേണ്ടതുണ്ട്. മുഴുവൻ ചിത്രങ്ങളും നിർമ്മിക്കുന്നതിന് ചെലവഴിച്ച തുകയായിരിക്കും ഈ ക്രമീകരണങ്ങളുടെ ചെലവ്. അതുകൊണ്ട്, ഇന്ത്യൻ സിനിമകൾക്ക് ഓസ്കർ പ്രതീക്ഷിക്കുന്നത് മണ്ടത്തരമാണെന്നും അദ്ദേഹം പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button