തിരുവനന്തപുരം: സോളാര്‍ അന്വേഷണ കമ്മിഷന് റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് താൻ നടത്തിയ പരാമര്‍ശം വളച്ചൊടിച്ചതായി അഭിപ്രായപ്പെട്ട് കെപിസിസി ഉപാധ്യക്ഷന്‍ വി.ഡി.സതീശന് രംഗത്ത്. ഞാൻ പറഞ്ഞത്, ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ച ശേഷം കേസ് രജിസ്റ്റർ ചെയുമെന്നു അറിയിക്കുക. അതിനു ശേഷം അത്തരം നിഗമനങ്ങളിലേക്കെത്തിയ റിപ്പോര്‍ട്ട് ആരോപണവിധേയര്‍ക്കു നല്‍കാതിരിക്കുന്നത് അനീതിയാണ്. ഈ കാര്യങ്ങൾ പല മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തത് സോളാര്‍ റിപ്പോര്‍ട്ട് ഗുരുതരമെന്ന് വി.ഡി.സതീശന് പറഞ്ഞു എന്നാണ്.
സാധാരണ ഗതിയില്‍ സംസ്ഥാനത്ത് ജുഡീഷല്‍ കമ്മിഷനുകളുടെ റിപ്പോര്‍ട്ട് സമര്‍പ്പിച്ച ശേഷം അതിലെ കാര്യങ്ങൾ അറിയിക്കുന്ന പതിവുണ്ട്. അതിന്റെ പ്രസക്തമായ കാര്യങ്ങളാണ് ഇപ്രകാരം അറിയിക്കുന്നത്. അല്ലെങ്കില്‍ സര്‍ക്കാര്‍ ഇക്കാര്യം അറിയിക്കും. പക്ഷേ സോളാര്‍ അന്വേഷണ കമ്മിഷന് റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് നടന്നത് അതിന്റെ പ്രധാന ഭാഗങ്ങളും തുടർ നടപടികളും ഇതിനകം പ്രഖ്യാപിച്ചു. രഹസ്യവിവരങ്ങളെല്ലാം പുറത്തു വിട്ട റിപ്പോര്‍ട്ടിനു എന്ത് രഹസ്യസ്വഭാവമാണുള്ളത്.
ആരോപണ വിധേയരായവര്‍ക്ക് ഈ റിപ്പോര്‍ട്ടിന്റെ കോപ്പി എഫ്ഐആര്‍ എടുത്താല്‍ നല്‍കണം. അതിനു തയാറാകാതെ റിപ്പോര്‍ട്ട് പൂഴ്ത്തി വച്ചു. ഇത് അനീതിയാണെന്നും സതീശന് കൂട്ടിച്ചേര്‍ത്തു.
Post Your Comments