തിരുവനന്തപുരം: സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ സര്‍ക്കാര്‍ വീണ്ടും നിയമോപദേശം തേടാന്‍ ഒരുക്കുന്നതിനു എതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇതു സര്‍ക്കാരിന്റെ കുടിലതന്ത്രമാണെന്നു ചെന്നിത്തല ആരോപിച്ചു. യുഡിഎഫ് നേതാക്കള്‍ക്കെതിരെ കേസെടുക്കാനായി പുറത്തു നിന്നു നിയമോപദേശം തേടാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. രാഷ്ട്രീയ നേട്ടമുണ്ടക്കാനായിരുന്നു വേങ്ങര ഉപതിരഞ്ഞെടുപ്പ് സമയത്ത് കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ കേസെടുക്കാനായി സര്‍ക്കാര്‍ നീക്കം നടത്തിയത്. ഇതിനു വേണ്ടിയാണ് യുഡിഎഫ് നേതാക്കള്‍ക്കെതിരെ അഴിമതിക്കും, സ്ത്രീപീഡനത്തിനും കേസ് എടുക്കുമെന്നു പത്രസമ്മേളനത്തില്‍ മുഖ്യമന്ത്രി അറിയിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്‍ അന്നു പറഞ്ഞത് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യുഷന്‍, ഡിജിപി എന്നിവരില്‍ നിന്നും സര്‍ക്കാരിനു നിയമോപദേശം കിട്ടി എന്നായിരുന്നു. ഇതു തെറ്റാണെന്ന് തെളിഞ്ഞത് കൊണ്ടാണ് പുറത്ത് നിന്നും നിയമോപദേശം തേടാന്‍ ശ്രമിക്കുന്നത്. ഇതു മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അടക്കമുള്ള യുഡിഎഫ് നേതാക്കളെ കരിവാരി തേക്കാനുള്ള മുഖ്യമന്ത്രിയുടെ ശ്രമത്തിന്റെ ഭാഗമായിരുന്നവെന്നും ചെന്നിത്തല ആരോപിച്ചു.
Post Your Comments