Latest NewsKeralaNews

സോളാര്‍ റിപ്പോര്‍ട്ടിന്റെ കാര്യത്തിൽ പ്രതികരണവുമായി ഉമ്മന്‍ ചാണ്ടി

തിരുവനന്തപുരം: ​സോളാര്‍ അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ കാര്യത്തിൽ നിലപാട് വ്യക്തമാക്കി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഈ റിപ്പോര്‍ട്ട് തനിക്ക് നല്‍കാൻ തയ്യാറാകാത്ത നടപടി സാമന്യ നീതിയുടെ നിഷേധമാണെന്നു ഉമ്മന്‍ ചാണ്ടി പറഞ്ഞു. കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുന്ന അവസരത്തിലാണ് ഉമ്മന്‍ ചാണ്ടി വിഷയത്തിലുള്ള നിലപാട് വ്യക്തമാക്കിയത്. റിപ്പോര്‍ട്ടിനു വേണ്ടി വി​വ​രാ​വ​കാ​ശ നി​യ​മ​പ്ര​കാ​രം അപേക്ഷ നൽകിയിട്ടുണ്ട്. ഇതു വഴി റിപ്പോര്‍ട്ട് കിട്ടാത്ത പക്ഷം ഇതിനു വേണ്ടി മു​ഖ്യ​മ​ന്ത്രി​യെ സ​മീ​പി​ക്കുമെന്നും ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി.

ആദ്യം ഈ റി​പ്പോ​ര്‍​ട്ടി​ലെ വി​വ​ര​ങ്ങ​ള്‍ മനസിലാക്കണം. എന്നാൽ മാത്രമേ തു​ട​ര്‍​ ന​ട​പ​ടി​ക​ള്‍ എടുക്കാനായി സാ​ധി​ക്കൂ എന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാന സ​​​ര്‍​​​ക്കാ​​​ര്‍ സോളാര്‍ അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് പൊ​​​തു​​​രേ​​​ഖ​​​യ​​​ല്ലെ​​​ന്ന നി​​​ല​​​പാട് സ്വീകരിച്ചു. അതു കൊണ്ട് ഇത് വി​വ​രാ​വ​കാ​ശ നി​യ​മ​പ്ര​കാ​രം നൽകേണ്ട കാര്യമില്ലെന്നാണ് സ​​​ര്‍​​​ക്കാ​​​ര്‍ നിലപാട്. 22 പേരാണ് ജു​​​ഡീ​​​ഷ​​​ല്‍ ക​​​മ്മീഷ​​​ന്‍ റി​​​പ്പോ​​​ര്‍​​​ട്ട് വി​വ​രാ​വ​കാ​ശ നി​യ​മ​പ്ര​കാ​രം ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിനു ഉ​​​മ്മ​​​ന്‍ ചാ​​​ണ്ടി​​​യും അപേക്ഷ നൽകിയിട്ടുണ്ട്. വിഷയത്തിൽ സ്വീകരിച്ച നടപടി സഹിതം എല്ലാ വിവരങ്ങളും നി​​​യ​​​മ​​​സ​​​ഭ​​​യു​​​ടെ മേ​​​ശ​​​പ്പു​​​റ​​​ത്തു വ​​​ച്ചശേ​​​ഷം മാ​​​ത്ര​​​മേ കമ്മീഷന്‍ റിപ്പോര്‍ട്ട് പൊ​​​തു​​​രേ​​​ഖ​​​യാ​​​യി മാറൂ. പോലീസും വി​​​ജി​​​ല​​​ന്‍​​​സും നടത്തുന്ന അ​​​ന്വേ​​​ഷ​​​ണം പൂ​​​ര്‍​​​ത്തി​​​യായി കഴിഞ്ഞാൽ റി​​​പ്പോ​​​ര്‍​​​ട്ട് നി​​​യ​​​മ​​​സ​​​ഭ​​​യക്ക് സമർപ്പിക്കും.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button