
നഡിയാഡ്: രഞ്ജി ട്രോഫി രണ്ടാം മത്സരത്തിൽ കേരളത്തിന് പരാജയം. നാല് വിക്കറ്റിന് ഗുജറാത്ത് ഇന്ത്യയെ പരാജയപ്പെടുത്തുകയായിരുന്നു. ആദ്യ മത്സരത്തിൽ ജാർഖണ്ടിനെ തോൽപ്പിച്ച കേരളത്തിന് ഈ തോൽവി കനത്ത തിരിച്ചടിയാണ് നൽകിയത്. രണ്ടാം ഇന്നിംഗ്സിൽ 105 റണ്‍സ് വിജയ ലക്‌ഷ്യം ആറ് വിക്കറ്റ് നഷ്ടത്തിൽ ഗുജറാത്ത് മറികടന്നു. 30 റണ്‍സ് നേടിയ പ്രിയങ്ക് പഞ്ചലാണ് ടോപ്പ് സ്കോറർ. 18 റണ്‍സോടെ ക്യാപ്റ്റൻ പാർഥിവ് പട്ടേലും 11 റണ്‍സോടെ ചിരാക് ഗാന്ധിയും പുറത്താകാതെ നിന്നു. അക്ഷയ് ചന്ദ്രനും ജലജ് സക്സേനയും രണ്ടു വീതം വിക്കറ്റുകൾ കേരളത്തിന് വേണ്ടി സ്വന്തമാക്കി.
സ്കോർ: കേരളം ഒന്നാം ഇന്നിംഗ്സ് 208, രണ്ടാം ഇന്നിംഗ്സ് 203. ഗുജറാത്ത് ഒന്നാം ഇന്നിംഗ്സ് 307, രണ്ടാം ഇന്നിംഗ്സ് 108/6.
Post Your Comments