Latest NewsIndia

പ്രസിഡന്റ് തെരഞ്ഞെടുപ്പ് കാലത്ത് താക്കറയെ കണ്ടതിൽ സോണിയ ഗാന്ധി അതൃപ്തി കാണിച്ച കാരണം വെളിപ്പെടുത്തി പ്രണബ് മുഖർജി

ന്യൂ ഡൽഹി ; പ്രസിഡന്റ് തെരഞ്ഞെടുപ്പ് കാലത്ത് താക്കറയെ കണ്ടതിൽ സോണിയ ഗാന്ധി അതൃപ്തി കാണിച്ച കാരണം വെളിപ്പെടുത്തി പ്രണബ് മുഖർജി. “ഉപദേശം മാനിക്കാതെ ശിവസേന തലവൻ താക്കറെയെ കണ്ടതിൽ സോണിയ ഗാന്ധി അസ്വസ്ഥയായിരുന്നു എന്നും എൻ സി പിയുടെ അദ്ധ്യക്ഷൻ ശരത് പവാറിന്റെ ഉപദേശം കേട്ടാണ് അത് ചെയ്തതെന്നും കോയലീഷൻ ഇയേർസ് എന്ന പുസ്തകത്തിൽ” പ്രണബ് മുഖർജി പറയുന്നു.

“2012 ലെ രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ ശിവസേന ബിജെപി നേതൃത്വം നൽകുന്ന എൻഡിഎയുടെ ഭാഗമായിരുന്നെങ്കിലും തനിക്കു വാഗ്ദാനം ചെയ്ത പിന്തുണ മാനിച്ചാണു താക്കറെയെ സന്ദർശിക്കാൻ തീരുമാനിച്ചത്. ഇതിനു മുൻപായി സോണിയയുടെയും പവാറിന്റെയും ഉപദേശം ഇക്കാര്യത്തിൽ തേടിയിരുന്നു. താക്കറെയെ കാണുന്നത് ഒഴിവാക്കണമെന്നു സോണിയ പറഞ്ഞപ്പോൾ പിന്തുണ നൽകിയ താക്കറെയെ കാണാതിരിക്കുന്നത് അദ്ദേഹത്തെ മുറിപ്പെടുത്തിയേക്കുമെന്നാണ്” പവാർ പറഞ്ഞത്.

”ശേഷം താക്കറെയെ കണ്ടു ഡൽഹിയിൽ തിരിച്ച് എത്തിയപ്പോൾ സോണിയയും രാഷ്ട്രീയകാര്യ സെക്രട്ടറി അഹമ്മദ് പട്ടേലും അതൃപ്തരാണെന്ന കാര്യം ഗിരിജ വ്യാസ് തന്നെ അറിയിച്ചു. ശരിയെന്നു തനിക്കു തോന്നിയതാണു ഇക്കാര്യത്തിൽ  ചെയ്തത്. മമത ബാനർജിയുടെ തൃണമൂൽ കോൺഗ്രസ് യുപിഎ വിടുകയും അവരുടെ പിന്തുണ ഉറപ്പില്ലാതിരിക്കുകയും ചെയ്തപ്പോൾ പവാറിനെ കൂടി അതൃപ്തനാക്കി അകറ്റാതിരിക്കാനാണു ശ്രമിച്ചതെന്ന്” മുൻ രാഷ്ട്രപതി പറയുന്നു.

യുപിഎ സർക്കാരിന്റെ ഭരണത്തിൽ രണ്ടു വർഷം കൂടി ബാക്കിയുണ്ടായിരുന്ന സമയത്താണ് നിലനിൽപു പരിഗണിച്ചാണ് അന്നതു ചെയ്തത്. താക്കറെയുമായുള്ള കൂടിക്കാഴ്ച തികച്ചും സൗഹാർദപരമായിരുന്നു എന്നും . ‘മറാത്ത കടുവ റോയൽ ബംഗാൾ കടുവ’യെ പിന്തുണയ്ന്നതു സ്വാഭാവികമാണെന്ന തമാശയോടെയാണു താക്കറെ തന്നെ സ്വീകരിച്ചതെന്നും പ്രണബ് മുഖർജി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button