ദുബായ്•സഹപ്രവര്‍ത്തകയായ ഫിലിപ്പിനോ യുവതിയെ അപമാനിക്കാന്‍ ശ്രമിച്ച കേസില്‍ അക്കൗണ്ടന്റായ ഇന്ത്യന്‍ യുവാവ് യു.എ.ഇയില്‍ വിചാരണ നേരിടുന്നു. 33 കാരനായ യുവാവ് താന്‍ ജോലി നോക്കുന്ന സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന 37 കാരിയായ ഫിലിപ്പിനോ യുവതിയെ അപമര്യാദയായി സ്പര്‍ശിച്ചുവെന്നാണ് ആരോപണം.
ഓഗസ്റ്റ് 15 നാണ് കേസിനാസ്പദമായ സംഭവം. അല്‍ ഖുസൈസ് പോലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. കോടതിയില്‍ ഹാജരാക്കിയപ്പോള്‍ യുവാവ് കുറ്റം നിഷേധിച്ചു.
റിസപ്ഷനിസ്റ്റ് ആയി ജോലി നോക്കുന്ന താന്‍ അക്കൗണ്ടിംഗ് ഓഫീസിലേക്ക് പോയപ്പോഴാണ് സംഭവമെന്ന് ഫിലിപ്പിനോ യുവതി പറഞ്ഞു. അവിടെ എത്തിയപ്പോള്‍ അദ്ദേഹം അവിടെ ഇല്ലാതിരുന്നതിനാല്‍ താന്‍ അവിടെ കാത്തിരുന്നു. പെട്ടെന്ന് ആരോ അനുചിതമായി സ്പര്‍ശിക്കുന്നത് പോലെ തോന്നി. തിരിഞ്ഞുനോക്കുമ്പോള്‍ ഇയാളായിരുന്നു. കൈയില്‍ ഉണ്ടായിരുന്ന പേപ്പര്‍ ഫയല്‍ കൊണ്ട് പ്രതിയെ അടിക്കാന്‍ താന്‍ ശ്രമിച്ചതായും യുവതി പറഞ്ഞു. ഇയാള്‍ ഡസ്കിന് പിറകില്‍ ഒളിച്ചുനില്ക്കുകയായിരുന്നുവെന്നും യുവതി കൂട്ടിച്ചേര്‍ത്തു.
അന്വേഷണ വേളയില്‍ താന്‍ പേന കൊണ്ട് യുവതിയെ സ്പര്‍ശിച്ചതായി യുവാവ് സമ്മതിച്ചിരുന്നു. സിസിടിവി ദൃശ്യങ്ങളും പബ്ലിക് പ്രോസിക്യൂഷന് തെളിവായി കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്. ഇരുവരും തമ്മിലുള്ള വാട്സ് ആപ്പ് സംഭാഷണത്തിന്റെ രേഖകളും ഹാജരാക്കിയിട്ടുണ്ട്.
Post Your Comments