
തൃശൂര്‍: സിനിമാ താരം ദിലീപിന്റെ ഉടമസ്ഥതയിലുള്ള ചാലക്കുടി ഡി സിനിമാസ് തീയറ്റര്‍ കോംപ്ലക്സ് ഭൂമി കൈയേറ്റം നടത്തിയില്ലെന്നു വിജിലന്‍സ് റിപ്പോര്‍ട്ട്. ഡി സിനിമാസ് പുറമ്പോക്ക് ഭൂമി കൈയേറി എന്ന ആരോപണത്തെ തുടര്‍ന്നാണ് വിജിലന്‍സ് അന്വേഷണം നടത്തിയത്. ഇതു സംബന്ധിച്ച ഹര്‍ജി ലഭിച്ചതു പ്രകാരം തൃശൂര്‍ വിജിലന്‍സ് കോടതിയാണ് അന്വേഷണം നടത്താന്‍ നിര്‍ദേശിച്ചത്. കോടതിയുടെ നിര്‍ദേശമനുസരിച്ച് ത്വരിത പരിശോധന നടത്തിയതിന്റെ വിജിലന്‍സ് റിപ്പോര്‍ട്ടാണിത്. ഈ റിപ്പോര്‍ട്ട് ഇന്നു കോടതിയില്‍ സമര്‍പ്പിച്ചു. ഈ മാസം 26 നു കേസ് കോടതി വീണ്ടും പരിഗണിക്കും.
Post Your Comments