ജിദ്ദ ; സൗദിയിലെ ചെങ്കടലിൽ ഭൂചലനം. ജിദ്ദ നഗരത്തിൽ നിന്ന് 91 കിലോമീറ്റർ മാറി റിക്ടർ സ്കെയിലിൽ 3 ഡിഗ്രി തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. സൗദി അറേബ്യയിലെ ജിയോളജിക്കൽ സർവ്വേയുടെ ഉപകരണങ്ങളാണ് ഭൂചലനം രേഖപ്പെടുത്തിയതെന്നും നഗരത്തിൽ നിന്ന് തെക്കുമാറി നടുക്കടലിൽ 20.88 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനമുണ്ടായതെന്നും സൗദി വാർത്താ ഏജൻസി അറിയിച്ചു.
Post Your Comments