Latest NewsCinemaHollywoodUncategorized

‘അതൊരു സംഗീത ബാന്‍ഡ് അല്ല സെക്‌സ് റാക്കറ്റാണ്’; ഹോളിവുഡ് ഗായിക കായ ജോണ്‍സിന്‍റെ വെളിപ്പെടുത്തൽ

ഹോളിവുഡ് നിര്‍മ്മാതാവ് ഹാര്‍വി വെയ്ന്‍സ്റ്റീനെതിരായ പരാതികളുടെ ശബ്ദ കോലാഹങ്ങള്‍ കെട്ടടങ്ങുന്നതിന് മുമ്പാണ് വിനോദ ലോകത്തിന്‍റെ കറുത്ത പിന്നാമ്പുറങ്ങളിലേക്ക് വെളിച്ചം വീശി വീണ്ടുമൊരു വിവാദ വെളിപ്പെടുത്തല്‍.പുസ്സിക്യാറ്റ് ഡോള്‍സ് എന്ന സംഗീത ബാന്‍ഡിനേക്കുറിച്ച് ഗുരുതര ആരോപണങ്ങളുമായി മുന്‍ അംഗവും ഗായികയുമായ കായ ജോണ്‍സ് രംഗത്ത്. താന്‍ അംഗമായിരുന്ന പുസ്സിക്യാറ്റ് ഡോള്‍സ് ഒരു സംഗീത ബാന്‍ഡല്ല സെക്‌സ് റാക്കറ്റ് ആയിരുന്നെന്നായിരുന്നു കായയുടെ ആരോപണം.

ബാൻഡിലെ അംഗങ്ങളെല്ലാം ലൈംഗീക ചൂഷണത്തിന് വിധേയരായി.തങ്ങള്‍ പാട്ടുപാടി പ്രശസ്തരായപ്പോള്‍ ഉടമകള്‍ കാശ് വാരി. ബാന്‍ഡിന്‍റെ ഉടമകള്‍ കുമ്പസരിക്കണം. ബാന്‍ഡിലെ അംഗമായ ഒരു പെണ്‍കുട്ടി ആത്മഹത്യ ചെയ്തത് എന്തിനാണെന്ന് വെളിപ്പെടുത്തണം. തങ്ങളെ എങ്ങനെ മാനസീകമായി തകര്‍ത്തുവെന്ന് ജനങ്ങളോട് പറയണമെന്നു കായ ആവശ്യപ്പെടുന്നു.

ടീമിൽ തുടരണമെങ്കിൽ അവർ പറയുന്നവരോടൊപ്പം അന്തിയുറങ്ങണം.ആദ്യം അവർ വശീകരിക്കും പിന്നീട് മയക്കുമരുന്നിന്‍റെ അടിമകളാക്കുമെന്നും കായ ട്വിറ്ററിൽ കുറിച്ചു.പീഡനങ്ങള്‍ പുറത്ത് പറഞ്ഞാല്‍ കൊന്ന് കളയുമെന്ന് തന്നേയും ഭീഷണിപ്പെടുത്തിയിട്ടുണ്ട്. ഒന്നുകില്‍ മരണം, അല്ലെങ്കില്‍ കരിയറിന്‍റെ അവസാനം.2003 ൽ 13 ദശലക്ഷം ഡോളറിന്‍റെ കരാർ ലഭിച്ച് തങ്ങള്‍ ഒന്നാം സ്ഥാനത്തേക്ക് കുതിക്കുന്ന സമയത്തായിരുന്നു കായ ട്രൂപ്പില്‍ നിന്നു പിന്മാറിയത്.അതിന്‍റെ കാരണം ലൈംഗീക ചുഷണമായിരുന്നെന്ന് കായ പറഞ്ഞു.

കായ ജോണ്‍സിന്‍റെ ഈ ആരോപണങ്ങളെ പാടെ നിഷേധിക്കുകയാണ് പുസ്സിക്യാറ്റ് ഡോള്‍സിന്‍റെ ഉടമസ്ഥയും കൊറിയോഗ്രാഫറുമായ റോബിന്‍ ആന്റ്‌റിന്‍സ്. കായ ബാന്‍ഡില്‍ പൂര്‍ണാംഗമല്ലെന്നും അവർ പറയുന്നതെല്ലാം പച്ചകള്ളമാണെന്നും റോബിന്‍ പ്രതികരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button