പെര്‍ത്ത്: യന്ത്രത്തകരാര്‍ പറന്നു പൊങ്ങിയ വിമാനം അടിയന്തിരമായി തിരിച്ചിറക്കി. 151 യാത്രക്കാരുമായി ഓസ്ട്രേലിയയിലെ പെര്‍ത്തില്‍ നിന്ന് ഇന്തോനേഷ്യയിലെ ബാലി ദ്വീപിലേക്ക് പറന്ന എ 320 എയര്‍ ഏഷ്യന്‍ വിമാനമാണ് പെര്‍ത്തില്‍ നിലത്തിറക്കിയത്.
യന്ത്രത്തകരാറിനെ തുടര്‍ന്ന് തിരിച്ചിറക്കുകയിരുന്നു എന്നാണ് വിമാന അധികൃതർ പറഞ്ഞത്. ക്യാബിനിലെ വായു സമ്മര്‍ദം കുറഞ്ഞതിനെ തുടര്‍ന്നാണ് വിമാനം നിലത്തിറക്കിയതെന്ന് യാത്രക്കാർ ആരോപിക്കുന്നു.
വളരെ ഭീകരമായ അനുഭവമാണ് വിമാനത്തില്‍ ഉണ്ടായതെന്ന് യാത്രക്കാര്‍ മാധ്യമങ്ങളോട് പറഞ്ഞു. കൂടാതെ ഓക്സിജന്‍ മാസ്ക് തൂക്കിയിട്ടിരിക്കുന്നതിന്റെയും ഒരു യാത്രക്കാരന്‍ വിമാനം താഴെയിറക്കാന്‍ ആവശ്യപ്പെട്ട് ജീവനക്കാരോട് കയര്‍ത്ത് സംസാരിക്കുന്നതിന്റെയും വീഡിയോ ദൃശ്യങ്ങള്‍ ചാനല്‍ പുറത്ത് വിട്ടു. ജീവനക്കാര്‍ക്കുണ്ടായ ആശങ്ക യാത്രക്കാരിലും ഭീതി പടര്‍ത്തിയെന്ന് യാത്രക്കാരനായ ക്ലാരി ആസ്ക്യൂ പറയുന്നു.
യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാന്‍ കമ്പനി ശ്രദ്ധിച്ചിരുന്നെന്നും യാത്രക്കാര്‍ക്ക് നേരിട്ട അസൗകര്യത്തിന് ക്ഷമ ചോദിക്കുന്നതായും എയർ ഏഷ്യ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
Post Your Comments