ഡബ്ലിന്‍: ‘ഒഫേലിയ’ ചുഴലിക്കാറ്റ് ശക്തി പ്രഖ്യാപിക്കാന്‍ സാധ്യതയെന്നു റിപ്പോര്‍ട്ട്. അറ്റ്‌ലാന്റിക് സമുദ്രത്തിലാണ് ചുഴലിക്കാറ്റ് രൂപംകൊണ്ടത്. ഇത് അയര്‍ലന്റ് തീരത്ത് എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഈ ചുഴലിക്കാറ്റ് കാറ്റഗറി രണ്ട് വിഭാഗത്തിലാണ് ഉള്‍പ്പെടുന്നത്. ഇത് അയര്‍ലന്റില്‍ കനത്ത നാശം വിതയ്ക്കാന്‍ സാധ്യതയുണ്ട്. ‘ഒഫേലിയ’ ചുഴലിക്കാറ്റിനു പുറമെ കനത്ത മഴയ്ക്കും സാധ്യതയുണ്ട് എന്നാണ് ലഭിക്കുന്ന വിവരം.
ഇതേ തുടര്‍ന്നു അധികൃതര്‍ ജനങ്ങള്‍ക്കു മുന്നറിപ്പു നല്‍കിയിട്ടുണ്ട്. വിദ്യാലയങ്ങള്‍ക്കു അവധി പ്രഖ്യാപിക്കുന്നതും യാത്രകള്‍ നടത്തുന്നതും കാലാവസ്ഥാ മുന്നറിയിപ്പ് അനുസരിച്ചു വേണമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്. ‘ഒഫേലിയ’ ചുഴലിക്കാറ്റിനു മണിക്കൂറില്‍ കാറ്റിന് 150 കിലോമീറ്റര്‍ വരെ വേഗം ഉണ്ടാകുമെന്നാണ് കാലാവസ്ഥ വകുപ്പ് പറയുന്നത്.
Post Your Comments