ന്യൂഡല്‍ഹി: അവയവദാന നിയമത്തിൽ ഭേദഗതിയുമായി കേന്ദ്ര സർക്കാർ. രക്തബന്ധത്തിനു പുറത്തുള്ള ബന്ധുക്കളില്‍ നിന്നും അവയവം സ്വീകരിക്കാവുന്ന രീതിയില്‍ അവയവദാന നിയമം കേന്ദ്ര സര്‍ക്കാര്‍ ഭേദഗതി ചെയ്യും.
ഹ്യൂമന്‍ ഓര്‍ഗന്‍സ് ആന്‍ഡ് ട്രാന്‍സ്പ് പ്ലാന്റേഷന്‍ ആക്ടില്‍ നിര്‍വചിച്ചിരിക്കുന്ന നിയമപരമായി അവയവദാനം നടത്താവുന്നവരുടെ പട്ടിക പുറത്തിറക്കി.
1994 ലെ നിയമത്തില്‍ രോഗിയുടെ പങ്കാളി, മക്കള്‍, അച്ഛന്‍, അമ്മ, സഹോദരങ്ങള്‍ എന്നിവരിൽ നിന്ന് 2011 ല്‍ അപ്പൂപ്പന്‍, അമ്മൂമ്മ, ചെറുമക്കള്‍ എന്നിവരെ കൂടി ചേർത്തിരുന്നു. എന്നാൽ ഇപ്പോൾ പുതിയ 11 വിഭാഗം ബന്ധുക്കളെക്കൂടി ഉള്‍പ്പെടുത്തുന്നപട്ടികയാണ് ഉള്ളത്. രണ്ടാനച്ഛന്‍, രണ്ടാനമ്മ, അവരുടെ മക്കള്‍, അവരുടെ പങ്കാളികള്‍ മക്കളുടെ പങ്കാളികള്‍. സ്വീകര്‍ത്താവിന്റെ പങ്കാളിയുടെ സഹോദരങ്ങള്‍, അവരുടെ പങ്കാളികള്‍,മാതാപിതാക്കളുടെ സഹോദരങ്ങള്‍, അവരുടെ പങ്കാളികള്‍ മാതാപിതാക്കളുടെ സഹോദരങ്ങളുടെ മക്കള്‍, അവരുടെ പങ്കാളികള്‍ എന്നിവരാണ് പുതിയ ബന്ധങ്ങള്‍.
രക്തബന്ധമുള്ളവര്‍ക്കു പുറമെയുള്ള ദാതാക്കളില്‍ നിന്ന് അവയവം സ്വീകരിക്കണമെങ്കില്‍ നിലവില്‍ ഓതറൈസേഷന്‍ കമ്മിറ്റിയുടെ അനുമതി വേണം. ഭേദഗതി അംഗീകരിക്കപ്പെടുന്നതോടെ, ഓതറൈസേഷന്‍ കമ്മിറ്റിയുടെ അനുമതി ആവശ്യമില്ലാതെയാകും. ഇളവുകള്‍ ദുരുപയോഗം ചെയ്യാനുള്ള സാധ്യതയും വിദഗ്ധർ തള്ളിക്കളയുന്നില്ല. എങ്കിലും അവയവദാനം കൂടുതല്‍ സുതാര്യമാക്കാനും വേഗത്തിലാക്കാനും ഭേദഗതി പ്രയോജനപ്പെടുമെന്നതാണ് ഒരു ഗുണം.
Post Your Comments