ന്യൂഡല്‍ഹി: നാവികസേനയുടെ ആക്രമണ ശേഷി വര്‍ധിപ്പിക്കുന്ന പുതിയ യുദ്ധക്കപ്പല്‍ ഐഎന്‍എസ് കില്‍തണ്‍ സേനയുടെ ഭാഗമായി. ഏത് തരത്തിലുള്ള കടലാക്രമണങ്ങളെയും ചെറുക്കാന്‍ കരുത്തുള്ള പടക്കപ്പല്‍ പ്രതിരോധ മന്ത്രി നിര്‍മ്മല സീതാരാമനാണ് കമ്മിഷന്‍ ചെയ്തത്. കമ്മീഷനിംഗ് ചടങ്ങുകളില്‍ അഡ്മിറല്‍ സുനില്‍ ലാംബയും മുതിര്‍ന്ന നാവിക സേന ഉദ്യോഗസ്ഥറും പങ്കെടുത്തു. 7800 കോടി മുടക്കി നിര്‍മിക്കുന്ന നാല് കോര്‍വെറ്റ് മോഡല്‍ യുദ്ധക്കപ്പലുകളില്‍ മൂന്നാമനാണ് ഐഎന്‍എസ് കില്‍തണ്‍. പ്രോജകട് 28 എന്ന കോഡിലാണ് പദ്ധതി അറിയപ്പെട്ടിരുന്നത്.
ചൈന ഏറെ ആശങ്കയോടെയാണ് ഈ യുദ്ധക്കപ്പലിനെ നോക്കിക്കാണുന്നത്.
ഐ.എന്‍.എസ് കമോര്‍ത്ത, ഐ.എന്‍.എസ് കാഠ്മഡ് എന്നിവയുടെ നിരയിലേക്കാണ് പുതിയ പടക്കപ്പല്‍ എത്തുന്നത്. 109 മീറ്റര്‍ നീളവും 14 മീറ്റര്‍ വലിപ്പവുമുള്ള കപ്പല്‍ പ്രവര്‍ത്തിക്കുന്നത് നാല് ഡീസല്‍ എഞ്ചിനിലാണ്.13 ഓഫീസര്‍മാരും 178 സെയിലര്‍മാരും ഈ കപ്പലില്‍ പ്രവര്‍ത്തിക്കും. കടലാക്രമണങ്ങള്‍ ചെറുക്കാന്‍ ശേഷിയുള്ള കില്‍ത്തന്‍, അതീവശേഷിയുള്ള സെന്‍സറുകള്‍ ഉള്‍പ്പെടെ നൂതന സൗകര്യങ്ങളോടെയാണ് നിര്‍മിച്ചിട്ടുള്ളത്. ഭാരമേറിയ ടോര്‍പിഡോകള്‍, എഎസ്ഡബ്ളിയു റോക്കറ്റുകള്‍, 766 എംഎം മധ്യദൂര തോക്കുകള്‍, 30 എംഎം തോക്കുകള്‍ എന്നിവ ഈ കപ്പലിന് വഹിക്കാൻ കഴിയും.
Post Your Comments