ലക്നൗ: സ്കൂളുകളിലെ പരീക്ഷകള്‍ ഇനി ക്യാമറ നിരീക്ഷണത്തില്‍. യുപിയിലെ സ്കൂളുകളിലാണ് പുതിയ പരിഷ്കരണം വരുന്നത്. എല്ലാ ഗവണ്മെന്റ് സ്കൂളുകളിലും നടത്തുന്ന പരീക്ഷകള്‍ ഇനി മുതല്‍ സിസിടിവി ക്യാമറകള്‍ നിരീക്ഷിക്കും. വരുന്ന ഡിസംബര്‍ മാസത്തോടെ പദ്ധതി നടപ്പാക്കാനുള്ള തീവ്ര ശ്രമത്തിലാണ് യോഗി സര്‍ക്കാര്‍. അടുത്ത് അക്കാദമിക് സെഷന് മുതല്‍ സ്കൂളുകളില്‍ നടക്കുന്ന മുഴുവന്‍ പരീക്ഷയും ക്യാമറകള്‍ നിരീക്ഷിക്കും. പരീക്ഷാ കേന്ദ്രങ്ങളില്‍ ക്യാമറ ഇല്ലാത്ത കെട്ടിടങ്ങള്‍ ഉണ്ടാകില്ലെന്നും ചീഫ് സെക്രട്ടറി രാജീവ് കുമാര്‍ പറഞ്ഞു. കോപ്പിയടി തടയുന്നതാണ് ഈ നീക്കം.
Post Your Comments