ഇളം തവിട്ട് നിറത്തിലുള്ള ഷര്‍ട്ട് ധരിച്ച്, മെറൂണ്‍ പാവാടയും അതിനിണങ്ങുന്ന ടൈയും ധരിച്ച് പുതിയ സ്‌കൂളിലെത്തിയ അവനീത് കൗറിന് അതുവരെ പഠിച്ചതില്‍ ഏറ്റവുമിഷ്ടപ്പെട്ടത് ആ സര്‍ക്കാര്‍ സ്‌കൂളായിരുന്നു.
നാലാം ക്ലാസ് വരെ ഉയര്‍ന്ന ഫീസ് നല്‍കി പഠിച്ച സിബിഎസ്ഇ സിലബസ് സ്‌കൂളിനേക്കാളും എന്തുകൊണ്ടും മകള്‍ക്ക് യോജിച്ചത് സാദാ സര്‍ക്കാര്‍ സ്്കൂളാണെന്ന് അവനീതിന്റെ മാതാപിതാക്കള്‍ തിരിച്ചറിഞ്ഞതാണ് അവള്‍ക്ക് രക്ഷയായത്. ചെറിയ ക്ലാസുകളിലേക്ക് മാത്രമല്ല സിബിഎസ്ഇ സിലബസ് ഉപേക്ഷിച്ച് സര്‍ക്കാര്‍ സ്‌കൂളിലെ പ്ലസ് വണ്‍ പ്ലസ് ടു ക്ലാസുകളിലേക്കും ഒട്ടേറ വിദ്യാര്‍ത്ഥികള്‍ എത്തുന്നുണ്ട്.
കഴിഞ്ഞ വര്‍ഷം വരെ പഞ്ചാബിലെ ഹോഷിയാര്‍പൂര്‍ ജില്ലയിലെ ഗ്രാമപ്രദേശത്ത് സ്ഥിതിചെയ്യുന്ന ദെനാ ഫത്തേഹ് സിംഗ് ഗവണ്മെന്റ് സീനിയര്‍ സെക്കന്ററി സ്‌കൂളിലെ വിദ്യാര്‍ത്ഥികളുടെ എണ്ണം 577 ആയിരുന്നു. എന്നാല്‍ ഇപ്പോള്‍ സ്‌കൂളിലെ മൊത്തെ വിദ്യാര്‍ത്ഥികളുടെ എണ്ണം 920 ആയി. സിബിഎസ്ഇ സ്‌കൂള്‍ ഉപേക്ഷിച്ച് ഈ സ്‌കൂളിലെത്തിയത് 343 വിദ്യാര്‍ത്ഥികളാണ്.
സ്വകാര്യസ്‌കൂളിലെ കര്‍ശനമായ ശിക്ഷണരീതിയും അച്ചടക്കവും ഉയര്‍ന്ന ഫീസും പല കുട്ടികളിലും മാനസിക സമ്മര്‍ദ്ദം സൃഷ്ടിച്ച് അവര്‍ അന്തര്‍മുഖരാകുന്നു എന്ന പരാതി നിലനില്‍ക്്കുമ്പോഴാണ് ഇത്തരം സ്‌കൂളുകളില്‍ നിന്നുള്ള കൊഴിഞ്ഞുപോക്കലിന്റെ റിപ്പോര്‍ട്ടെത്തുന്നത്. ലക്ഷങ്ങള്‍ ഡൊണേഷന്‍ നല്‍കി സ്വകാര്യ വിദ്യാഭ്യാസസ്ഥാപനങ്ങല്‍ക്ക് പിന്നാലെ അഡ്മിഷനായി പാഞ്ഞുനടക്കുന്ന കേരളത്തിലെ രക്ഷിതാക്കളാണ് ഇത്തരത്തിലുള്ള റിപ്പോര്‍ട്ട് ആദ്യം വായിക്കേണ്ടത്.
Post Your Comments