പുതിയ അധ്യായനം ആരംഭിച്ച് രണ്ട് ആഴ്ച പിന്നിട്ടിട്ടും ഈ സ്ഥലത്തെ സ്‌കൂളുകളില്‍ പാഠപുസ്തകങ്ങളെത്തിയിട്ടില്ല. മുന്‍ വര്‍ഷത്തെ കുട്ടികളില്‍ നിന്ന് ശേഖരിച്ച പഴയ പുസ്തകങ്ങളാണ് പലരും ഇവിടെ ഇപ്പോഴും ഉപയോഗിക്കുന്നത്.
ഈ വര്‍ഷം എല്ലാ സര്‍ക്കാര്‍ സ്‌കൂളുകളിലും എന്‍സിഇആര്‍ടി പുസ്തകങ്ങള്‍ നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ ആ പുസ്തകങ്ങള്‍ ഇതുവരെ വിതരണം ചെയ്യാന്‍ സര്‍ക്കാരിന് സാധിച്ചിട്ടില്ല.
ഉത്തര്‍പ്രദേശിലെ ഗൊരഖ്പൂരിലെ സര്‍ക്കാര്‍ സ്‌കൂളുകളിലാണ് ഇനിയും പാഠപുസ്തകങ്ങളെത്താത്തത്. ടെണ്ടര്‍ വിളിക്കാന്‍ ആളുകള്‍ കുറവായതാണ് പുസ്തക വിതരണം വൈകുന്നതിന് കാരണമായതെന്ന് അഡീഷണല്‍ സെക്രട്ടറി യോഗേന്ദ്ര നാഥ് സിംഗ് പറഞ്ഞു. പരമാവധി വേഗത്തില്‍ പുസ്തകമെത്തിക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
എന്നാല്‍ ഇതിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് സ്‌കൂളിലെ കുട്ടികളുടെ രക്ഷകര്‍ത്താക്കള്‍. കുട്ടികളുടെ പഠനത്തെ ഇത് ബാധിക്കുന്നുണ്ടെന്ന് പരാതിയുയരുന്നുണ്ട്.
Post Your Comments