തിരുവനന്തപുരം: ടൂറിസം മേഖലയിലെ വാസ്തുദോഷം മാറ്റാൻ മന്ത്രിയറിയാതെ 40 ലക്ഷത്തിന്റെ മോടിപിടിപ്പിക്കൽ നടന്നെന്ന് ആരോപണം. കോവിഡ് കാലത്ത് വന്ന നഷ്ടവും അതിന് ശേഷമുള്ള പ്രതിസന്ധിയും മറികടക്കാനാണ് ടൂറിസം ഡയറക്ടറേറ്റില്‍ 40 ലക്ഷം രൂപ ചെലവിട്ട് ഓഫിസ്, സന്ദര്‍ശക മുറികള്‍ എന്നിവ ഫൈവ് സ്റ്റാര്‍ സ്യൂട്ടാക്കി മോടിപിടിപ്പിക്കുന്നത്.
Also Read:കളക്ടറേറ്റില്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ് : കണ്ണൂർ സ്വദേശിനി അറസ്റ്റിൽ
മുറി മനോഹരമാക്കാനുള്ള ഫണ്ട് ടൂറിസം കെട്ടിടങ്ങളുടെ മോടിപിടിപ്പിക്കല്‍ ഫണ്ടില്‍ ഉള്‍പ്പെടുത്തിയാണ് പണം അനുവദിച്ചത്. ടൂറിസം മന്ത്രിയുടെ അറിവോ അനുമതിയോ ഇല്ലാതെയാണ് ടൂറിസം ഡയറക്ടര്‍ ഇത്തരത്തിൽ ഒരു നടപടി കൈക്കൊണ്ടതെന്ന് ആരോപണത്തിൽ പറയുന്നു.
കാലാകാലങ്ങളായി ടൂറിസം വകുപ്പ് ഡയറക്ടറുടെ ഓഫിസില്‍ ഇരിക്കുന്ന ദിശ ശരിയല്ല എന്ന വിശ്വാസം ഉയർന്നിരുന്നു. ഇതിന്റെ ഭാഗമായി ജ്യോത്സ്യന്റെ ഉപദേശ പ്രകാരമാണ് മുറിയുടെ ദിശ തന്നെ മാറ്റിയതെന്ന് വകുപ്പ് വൃത്തങ്ങള്‍ ആരോപിക്കുന്നു. ഊരാളുങ്കല്‍ സര്‍വിസ് സൊസൈറ്റിയാണ് മോടിപിടിപ്പിക്കല്‍ ജോലികള്‍ ചെയ്തത്.
Post Your Comments