KeralaLatest NewsNews

വിവാദമായ പന്ത്രണ്ടോളം കേസുകൾ ഇരുമുന്നണികളും അട്ടിമറിച്ചു: അഡ്വ പി.എസ് ശ്രീധരന്‍ പിള്ള

കോഴിക്കോട് : വി ടി ബൽറാമിന്റെ വിവാദ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ വിവാദമായ പല കേസുകളിലും ഈ ഒത്തുതീർപ്പ് ഉണ്ടായിട്ടുണ്ടെന്ന് ബിജെപി ദേശീയ സമിതി അംഗം അഡ്വ പി.എസ് ശ്രീധരന്‍ പിള്ള ആരോപിച്ചു. കേരളം നീതി നിഷേധം മൂലം നിയമ വാഴ്ചയുടെ ശവപ്പറമ്പായി മാറിയെന്നും അദ്ദേഹം കോഴിക്കോട് പറഞ്ഞു. ജന ശ്രദ്ധയാകര്‍ഷിച്ച പന്ത്രണ്ടോളം പ്രധാന കേസുകള്‍ ഇരു മുന്നണികളും അട്ടി മറിച്ചതായി അദ്ദേഹം പറഞ്ഞു.

മാറാട് കൂട്ടക്കൊല, ഐസ്ക്രീം പാര്‍ലര്‍ കേസ്, ടി.പി ചന്ദ്രശേഖരന്‍ കേസ് , ജയകൃഷ്ണന്‍ മാസ്റ്റര്‍ വധം ,നടി ആക്രമിക്കപ്പെട്ട കേസ് , തുടങ്ങി വിവിധ കേസുകളില്‍ ഇരു മുന്നണികളും ഒത്തു കളിച്ചതായും ശ്രീധരന്‍ പിള്ള കുറ്റപ്പെടുത്തി. ലാവ്ലിന്‍ കേസ് , ബ്രഹ്മപുരം അഴിമതി കേസ് തുടങ്ങിയ കേസുകളിലും ഇരു മുന്നണികളും ഒത്തു കളിച്ചതായും , ഒട്ടു മിക്ക കേസുകളിലും , ഗൂഡാലോചനക്കുറ്റം കേസില്‍ നിന്നും അടര്‍ത്തി മാറ്റി ഉന്നതന്മാരെ രക്ഷിച്ചെന്നും ശ്രീധരന്‍ പിള്ള ചൂണ്ടി കാട്ടി.

കഴിഞ്ഞ രണ്ടു പതിറ്റാണ്ടിനുള്ളില്‍ വിവാദമായ പന്ത്രണ്ടോളം കേസുകളാണ് ഇരു മുന്നണികളും അട്ടിമറിച്ചതെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button