ബേപ്പൂര്‍: കോഴിക്കോട് േബപ്പൂരില്‍ ഉണ്ടായ കപ്പലപകടത്തില്‍ കാണാതായവര്‍ക്കായുള്ള തെരച്ചില്‍ അവസാനിപ്പിച്ചു. കോസ്റ്റ് ഗാര്‍ഡും നാവികസേനയും മുന്നു ദിവസമായി തെരഞ്ഞിട്ടും ഫലമില്ലാത്തതിനെ തുടര്‍ന്നാണ് തെരച്ചില്‍ അവസാനിപ്പിച്ചത്. പ്രതികൂല കാലാവസ്ഥയും തെരച്ചിലിന് തടസമായി. ഇനി കോസ്റ്റ്ഗാര്‍ഡ് ഹെലികോപ്റ്റര്‍ നടത്തുന്ന പതിവ് നിരീക്ഷണം മാത്രമാകും ഉണ്ടാവുക. ബുധനാഴ്ച രാത്രി 8.30ഓടെ ബേപ്പൂര്‍ തുറമുഖത്തുനിന്ന് 50 നോട്ടിക്കല്‍ മൈല്‍ അകലെയാണ് അപകടം നടന്നത്.
കൊച്ചി ഹാര്‍ബറില്‍ നിന്ന് ബുധനാഴ്ച രാവിലെയാണ് ആേന്റായുടെ ഉടമസ്ഥതയിലുള്ള ‘ഇമ്മാനുവല്‍’ ബോട്ട് മീന്‍പിടിക്കുന്നതിനായി പുറപ്പെട്ടത്. ബോട്ട് അജ്ഞാതകപ്പല്‍ ഇടിച്ച് തകരുകയായിരുന്നു. അതേസമയം, കന്യാകുമാരിയില്‍നിന്നുളള മല്‍സ്യതൊഴിലാളികള്‍ ഇപ്പോഴും തെരച്ചില്‍ തുടരുകയാണ്. തിരുവനന്തപുരം സ്വദേശിയായ ജോണ്‍സണ്‍ (19), മിഴ്നാട് കൊളച്ചല്‍ സ്വദേശിയായ രമ്യാസ് (50) എന്നിവരെയാണ് കണ്ടു കിട്ടാനുള്ളത്.
സംഭവം നടന്നയുടന്‍ തമിഴ്നാട് കുളച്ചല്‍ സ്വദേശികളായ കാര്‍ത്തിക് (27), സേവിയര്‍ (58) എന്നിവരെ ഒരു മത്സ്യബന്ധന ബോട്ടും കോസ്റ്റ് ഗാര്‍ഡും ചേര്‍ന്ന് രക്ഷപ്പെടുത്തിയിരുന്നു. തമിഴ്നാട് കൊളച്ചല്‍ സ്വദേശിയായ ബോട്ടുടമ ആേന്റാ (39), തിരുവനന്തപുരം സ്വദേശിയായ പ്രിന്‍സ് (20) എന്നിവരുടെ മൃതദേഹം ബോട്ടിനുള്ളില്‍ കുടുങ്ങിയ നിലയില്‍ അടുത്ത ദിവസം കെണ്ടത്തുകയും ചെയ്തിരുന്നു. മറ്റു രണ്ടുപേര്‍ക്ക് വേണ്ടിയുള്ള െതരച്ചില്‍ തുടര്‍ന്നെങ്കിലും കണ്ടെത്താനായില്ല.
Post Your Comments