Latest NewsNewsIndia

പരാതിക്കാരന്റെ ജന്മദിനം കേക്ക് മുറിച്ച് ആഘോഷിച്ച് പോലീസ്

മുംബൈ: പരാതിക്കാരന്റെ പിറന്നാൾ ആഘോഷിച്ച് മുംബൈ പോലീസ്. പരാതി നൽകാനായി മുംബൈയിലെ സാകിനക പോലീസ് സ്റ്റേഷനിലെത്തിയ അനീഷ് എന്ന യുവാവിന്റെ ജന്മദിനമാണ് പോലീസുകാർ കേക്ക് മുറിച്ച് ആഘോഷിച്ചത്.

പരാതിയുടെ അടിസ്ഥാനത്തില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നതിനിടെയാണ് പരാതിക്കാരന്റെ ജന്മദിനമാണ് ഒക്ടോബര്‍ 14 എന്നത് ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെട്ടത്. തുടർന്ന് പോലീസ് ഉദ്യോഗസ്ഥര്‍ തന്നെ മുന്‍കൈയെടുത്ത് പിറന്നാള്‍ കേക്ക് സ്റ്റേഷനില്‍ എത്തിക്കുകയായിരുന്നു. കേക്ക് മുറിച്ച്‌ പിറന്നാൾ ആഘോഷിച്ചതിനു ശേഷം മാത്രമാണ് അനീഷിനെ പോലീസുകാർ തിരിച്ചയച്ചത്.

പരാതിക്കാരന്റെ ജന്മദിനം ആഘോഷിക്കുന്ന ചിത്രം മുംബൈ പോലീസ് ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെ പുറത്തുവിട്ടിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button