Latest NewsKeralaNews

ജനരക്ഷയാത്രയ്ക്ക് ഇത്തരത്തിലൊരു സ്വീകരണം ലഭിക്കാൻ കാരണം വ്യക്തമാക്കി കുമ്മനം രാജശേഖരൻ

പത്തനംതിട്ട: കേരളം മാറ്റം ആഗ്രഹിക്കുന്നുവെന്നുവെന്നും അത് തെളിയിക്കുന്നതാണ് കേരളത്തില്‍ ബി.ജെ.പിയുടെ ജനരക്ഷയാത്രയ്ക്ക് ലഭിക്കുന്ന സ്വീകരണങ്ങളെന്നും ബി.ജെ.പി അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. ജാഥകള്‍ക്ക് ലഭിക്കുന്ന സ്വീകരണം കേരളത്തില്‍ മറ്റ് ജാഥകള്‍ക്ക് ലഭിക്കാത്ത രീതിയിലുള്ളതാണ്. ആദ്യം ജനങ്ങളുടെ ഒഴുക്കായിരുന്നു. പിന്നിട് അത് കുത്തൊഴുക്കായി, ഇപ്പോള്‍ അത് പ്രവാഹമായി, ജനസാഗരമായി ഇരമ്പുകയാണെന്നും കുമ്മനം വ്യക്തമാക്കി.

ജാഥ ആരംഭിച്ചതുമുതല്‍ ആക്ഷേപങ്ങളുമായാണ് നേതാക്കള്‍ രംഗത്തെത്തിയത്. വിലാപയാത്രായാണെന്നായിരുന്നു രമേശ് ചെന്നിത്തല പറഞ്ഞതെങ്കില്‍ രാക്ഷസയാത്രയെന്നായിരുന്നു ഹസന്റെ പരാമര്‍ശം. ജനരക്ഷയാത്രയ്ക്ക് ഇത്തരത്തിലൊരു സ്വീകരണം ലഭിക്കാനിടയായത് ഇടത് വലത് ഭരണത്തിനെതിരായ ജനങ്ങളുടെ വികാരമാണ്. ഒരു മാറ്റത്തിനായി ജനം കേഴുകയാണെന്നും കുമ്മനം കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button