Latest NewsNewsInternational

ഐഎസ്സിന്റെ നിയന്ത്രണത്തില്‍ ഇനി സിറിയയുടെ 7 ശതമാനം പ്രദേശം മാത്രം: ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ പതനം പൂർണ്ണം

ദമസ്കസ്: ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരുടെ നിയന്ത്രണത്തില്‍ സിറിയയുടെ എട്ട് ശതമാനം പ്രദേശങ്ങള്‍ മാത്രമേ ബാക്കിയുള്ളൂ എന്ന് റഷ്യന്‍ സൈന്യം. യൂഫ്രട്ടീസ് നദിയുടെ കിഴക്ക് ഭാഗത്ത് തമ്ബടിച്ചിരിക്കുന്ന ഐ.എസ് സൈന്യത്തിനെതിരേ സിറിയന്‍ സേന ശക്തമായ ആക്രമണമാണ് നടത്തുന്നത്. ഇറാഖില്‍ നിന്ന് ഇവിടേക്ക് ചേക്കേറിയ ആയിരത്തിലേറെ ഐ.എസ് ഭടന്‍മാര്‍ നടത്തിയ ചെറുത്തുനില്‍പ്പ് സൈറിയന്‍ സൈന്യം തകര്‍ത്തതായി സൈനിക വക്താവ് കേണല്‍ ജനറല്‍ സെര്‍ജി റുഡ്സ്കോയ് പറഞ്ഞു.

കിഴക്കന്‍ സിറിയയിലെ ദേര്‍ അസ്സൂറില്‍ ഒരാഴ്ചയ്ക്കിടയില്‍ 383 തവണയാണ് റഷ്യന്‍ യുദ്ധ വിമാനങ്ങള്‍ ഐ.എസ് താവളങ്ങള്‍ക്കെതിരേ ആക്രമണം നടത്തിയത്. സിറിയയിലെ ഐ.എസ് തലസ്ഥാനമായി വിശേഷിപ്പിക്കപ്പെടുന്ന റഖയില്‍ അമേരിക്കന്‍ പിന്തുണയോടെ പോരാടുന്ന കുര്‍ദ് സൈന്യം ഐ.എസ് താവളങ്ങളേറെയും പിടിച്ചെടുത്തതായി റിപ്പോര്‍ട്ടുണ്ട്. ഒന്നോ രണ്ടോ ദിവസത്തിനകം അവരുടെ പതനം പൂര്‍ത്തിയാവുമെന്നു കുര്‍ദ് സേനയായ വൈ.പി.ജി മിലീഷ്യ വക്താവ് നൂരി മഹ്മൂദ് പറഞ്ഞു.

കഴിഞ്ഞ ദിവസം റഖയില്‍ 100ലേറെ പോരാളികള്‍ കീഴടങ്ങിയതായി എസ്.ഡി.എഫ് അറിയിച്ചു. ആക്രമണം ശക്തമായ ഇറാഖിലേക്ക് ഐ.എസ് പോരാളികള്‍ക്ക് സാധ്യമാകില്ലെന്നാണ് വിലയിരുത്തല്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button