ന്യൂഡൽഹി: ചൈനയുടെ നിസഹകരണത്തെ തുടർന്ന് ദക്ഷിണേന്ത്യയിലെ ബുള്ളറ്റ് ട്രെയിന്‍ പദ്ധതി വൈകുന്നു. ചൈനീസ് റെയില്‍വേയുമായി ചേര്‍ന്നു ചെന്നൈ- ബെംഗളൂരു- മൈസൂരു അതിവേഗ പാത നിര്‍മ്മിക്കാനായിരുന്നു തീരുമാനം.
2016 നവംബറിൽ 492 കിലോമീറ്റര്‍ ദൂരം വരുന്ന അതിവേഗ പാതപദ്ധതിയുടെ സാധ്യതാ പഠനം ചൈനീസ് കമ്പനിയായ സി.ആര്‍.ഇ.ഇ.സി (ചൈനാ റെയില്‍വേ എര്‍യുവാന്‍ എന്‍ജിനീയറിങ് ഗ്രൂപ്പ് കോര്‍പ്പറേഷന്‍ ലിമിറ്റഡ്) പൂര്‍ത്തിയാക്കി വിശദമായ റിപ്പോര്‍ട്ട് റെയില്‍വേ ബോര്‍ഡിന് സമര്‍പ്പിച്ചിരുന്നു. ഇതിന് ശേഷം റെയില്‍വേ ബോര്‍ഡ് സി.ആര്‍.ഇ.ഇ.സി യുമായി തുടര്‍ ചര്‍ച്ചകള്‍ നടത്താന്‍ തീരുമാനിച്ചിരുന്നു. എന്നാൽ കഴിഞ്ഞ ആറുമാസമായി ഇക്കാര്യത്തില്‍ ചൈനയുടെ ഭാഗത്തുനിന്ന് അനക്കമൊന്നുമുണ്ടായിട്ടില്ല. ഡോക്ലാം സംഘര്‍ഷത്തെ തുടര്‍ന്നാണ് പദ്ധതി ചൈന വൈകിപ്പിക്കുന്നതെന്നാണ് സൂചന.
Post Your Comments