യുവ താരനിരയുമായി എത്തിയ ലവകുശവ തിയറ്ററുകളില്‍ സമ്മിശ്ര അഭിപ്രായം നേരിടുകയാണ്. അജു വര്‍ഗീസ്, നീരജ് മാധവ്, ബിജു മേനോന്‍ എന്നിവരാണ് സിനിമയില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത്. ഗീരിഷ് മനോ സംവിധാനം ചെയ്ത സിനിമയ്ക്ക് നടന്‍ നീരജ് മാധവാണ് തിരക്കഥയെഴുതിയിരിക്കുന്നത്.
എന്നാല്‍ സിനിമയെ ബോധപൂര്‍വ്വം താഴ്ത്തിക്കെട്ടാന്‍ ശ്രമിക്കുന്നതിനെതിരെ താരങ്ങള്‍ രംഗത്തെത്തിയിരിക്കുകയാണ്. മാതൃഭൂമി ന്യൂസില്‍ വന്ന റിവ്യൂ എടുത്ത് കാണിച്ചാണ് അജു വര്‍ഗീസും നീരജ് മാധവും സിനിമയ്‌ക്കെതിരെ നടക്കുന്ന കാര്യങ്ങള്‍ ഫേസ്ബുക്കിലൂടെ തുറന്ന് പറഞ്ഞത്.
ഞങ്ങള്‍ അഭിനയിച്ചു എന്നത് കൊണ്ട് പറയുവല്ല, ഒരിക്കലും ‘തട്ടി കൂട്ടി’എടുത്ത പടം അല്ല. നല്ലതോ ചീത്തയോ ഓരോരുത്തരുടെ കാഴ്ചപാട്, നമ്മള്‍ അതിനു വാല്യൂ കൊടുക്കുന്നു. വിമര്‍ശനങ്ങള്‍ ആവാം നാളെ അത് കാരണം നന്നാവണം എന്ന ഉദ്ദേശശുദ്ധിയോടെ, നശിപ്പിക്കണം എന്ന് കരുതി ആകരുത്. നന്ദി എന്നുമാണ് അജു പറയുന്നത്.
ലാഘവത്തോടെ കണ്ടിരിക്കാന്‍ പറ്റിയ ഒരു എന്റര്‍ടെയിനര്‍ മാത്രമാണു ഉദ്ദേശിച്ചിരുന്നത്. ഇംഗ്ലീഷിലും, ഹിന്ദിയിലും, തമിഴിലും വരെ റോമാന്റിക് കോമഡികളും, സ്പൂഫും സെക്‌സ് കോമഡി പോലും ആളുകള്‍ ഓപ്പണ്‍ മൈന്‍ ആയി കാണുകയും സ്വീകരിക്കുകയും ചെയ്യുന്നുണ്ട്. എന്ത് കൊണ്ട് ഒരു പടത്തിനെ അതിന്റെ ജെനര്‍ മനസിസിലാക്കി ഉള്‍ക്കൊള്ളാനും അസ്വദിക്കാനും നമ്മടെ പല റിവ്യൂ എഴുത്തുകാര്‍ക്കും സാധിക്കുന്നില്ല? ഇതൊരു മഹത്തായ സിനിമയല്ല, പക്ഷെ അത് ആസ്വദിക്കന്‍ കഴിയുന്ന പ്രേക്ഷകര്‍ ഇവിടെയുണ്ട്, അവരെയെങ്കിലും തെറ്റായ മുന്‍ വിധി കൊടുത്ത് മനസ്സ് മടുപ്പിക്കാതിരിക്കൂ. എന്നുമാണ് നീരജ് പറയുന്നത്.
നീ കൊ ഞാ ചാ എന്ന സിനിമയ്ക്ക് ശേഷം ഗീരിഷ് മനോ സംവിധാനം ചെയ്ത സിനിമയായിരുന്നു ലവ കുശ. നീരജ് മാധവ് തിരക്കഥകൃത്തിന്റെ വേഷം അണിഞ്ഞ ആദ്യ ചിത്രമാണ് ലവ കുശ. തിരക്കഥ എഴുതിയതിന് പുറമെ ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമായി തന്നെ നീരജും അഭിനയിച്ചിട്ടുണ്ട്.
Post Your Comments