ദുബായ്: യുഎഇയില്‍ പെട്രോളിംഗ് വാഹനത്തിനു നേരെ നടന്ന ആക്രമണത്തില്‍ പോലീസുകാര്‍ക്ക് പരിക്ക്. അജ്മാനിലാണ് ആക്രമണം നടന്നത്. സംഭവത്തില്‍ രണ്ട് ഗള്‍ഫ് പൗരന്മാരെ പോലീസ് പിടികൂടി. ഇവരെ ആറ് മാസത്തെ തടവിനു കോടതി ശിക്ഷിച്ചു.
അജ്മാന് ക്രിമിനല്‍ കോടതി ജഡ്ജി അലി ഹസ്സന് ഖലീഫയാണ് ശിക്ഷ വിധിച്ചത്.സംഭവത്തെക്കുറിച്ച് ആക്രമണത്തിനു ഇരയായ പോലീസുകാരന് പറയുന്നത് ഇങ്ങനെയാണ്.
താന്‍ അല്‍ ഹെലായ് ഏരിയയില്‍ പെട്രോളിംഗിനു വേണ്ടി എത്തിയതായിരുന്നു. സ്ഥലത്ത് പരിശോധന നടത്തുന്ന സമയത്താണ് ഒരു എസ്.യു.വി കണ്ടത്. അതിനു നമ്പര്‍ പ്ലേറ്റ് ഇല്ലായിരുന്നു. അത് പിടികൂടാന്‍ ശ്രമിച്ചപ്പോള്‍ വണ്ടി ഇടിപ്പിക്കാന്‍ ശ്രമിച്ചു. കൂട്ടിയിടി ഒഴിവാക്കാന്‍ ഞാന്‍ മണലാരണ്യത്തിലേക്ക് വണ്ടി വെട്ടിച്ചു. പക്ഷേ വാഹനത്തെ പിന്തുടര്‍ന്ന എസ് യുവിയുടെ ഡ്രൈവര്‍ പോലീസ് വാഹനത്തെ എസ് യുവി കൊണ്ട് ഇടിച്ചു. സംഭവത്തില്‍ പോലീസുകാര്‍ക്ക് പരിക്കേറ്റു. ഈ പോലീസുകാരന് വിവരം അറിയിച്ചതിനെ തുടര്‍ന്നു മറ്റു പോലീസുകാര്‍ എത്തിയാണ് പ്രതിയെ പിടികൂടിയത്.
Post Your Comments