Latest NewsKeralaNews

ഭക്ഷ്യമന്ത്രിയുടെ നാട്ടില്‍ അനധികൃതമായി 300 ചാക്ക് അരി

ആലപ്പുഴ: ഭക്ഷ്യമന്ത്രി പി തിലോത്തമന്റെ നാട്ടില്‍ അനധികൃതമായി 300 ചാക്ക് അരി കണ്ടെത്തി. അനധികൃതമായി സൂക്ഷിച്ച 300 ചാക്ക് റേഷന്‍ അരി റെയ്ഡില്‍ പിടിച്ചെടുത്തു. ചേര്‍ത്തല നഗരത്തിലെ അരിമൊത്ത വില്‍പ്പന കേന്ദ്രത്തില്‍ നടത്തിയ റെയ്ഡിലാണ് വില്‍പ്പന നടത്തിയിരുന്ന 300 ചാക്കോളം റേഷന്‍ അരി പിടിച്ചെടുത്തത്.

ചേര്‍ത്തല നഗരത്തില്‍ പ്രവത്തിക്കുന്ന വിമല്‍ ട്രേഡേഴ്‌സില്‍ ജില്ലാ സപ്ലൈ ഓഫീസറുടെ നേതൃത്യത്തിലായിരുന്നു റെയ്ഡ്. റേഷന്‍ സാധനങ്ങള്‍ അനധികൃതമായി ശേഖരിച്ച് അരിമൊത്ത വിതരണ ലൈസന്‍സിന്റെ മറവില്‍ വില്‍പ്പന നടത്തിവരുകയായിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button