മലപ്പുറം: ഇസ്ലാമിക് സ്റ്റേറ്റില്‍ ചേര്‍ന്ന് കൊല്ലപ്പെട്ട മലയാളികളില്‍ മുസ്ലിം ലീഗ് മുന്‍ പഞ്ചായത്ത് പ്രസിഡന്റിന്റെ മകനുമെന്ന് എന്‍.ഐ.എ. റിപ്പോര്‍ട്ട്. 2005-06 വര്‍ഷം തൃശൂര്‍ എന്‍ജിനിയറിങ് കോളജില്‍ പഠനം നടത്തിയ യുവാവ് പിന്നീട് ഡല്‍ഹിയില്‍ റിലയന്‍സ് കമ്പനിയില്‍ ഇലക്‌ട്രിക്കല്‍ മാനേജരായി ജോലിചെയ്തു വരികയായിരുന്നു. നാലു വര്‍ഷം മുമ്പ് ജോലികിട്ടി ബഹ്െറെനിലേക്കു പോയി പിന്നീട് നാട്ടിലേക്ക് തിരിച്ചുവന്നിട്ടില്ല. മലപ്പുറം കൊണ്ടോട്ടിക്കു സമീപത്തെ ഒരു പഞ്ചായത്ത് പ്രസിഡന്റായിരുന്നയാളുടെ മകനാണു കൊല്ലപ്പെട്ടതെന്ന് എന്‍.ഐ.എ. സ്ഥിരീകരിച്ചു.
എന്‍.ഐ.എ. റിപ്പോര്‍ട്ടിനെത്തുടര്‍ന്നു സംസ്ഥാന സ്പെഷല്‍ ബ്രാഞ്ച് വീട്ടിലെത്തി മൊഴിയെടുത്തിരുന്നു. എന്നാല്‍, യുവാവ് മരണമടഞ്ഞതായ വിവരമൊന്നും അറിഞ്ഞിട്ടില്ലെന്നാണു വീട്ടുകാര്‍ പറഞ്ഞത്. വീട്ടുകാരുമായും ബന്ധുക്കളുമായൊന്നും യുവാവ് വലിയ അടുപ്പമൊന്നും പുലര്‍ത്താറില്ലായിരുന്നുവെന്ന് പറയുന്നു. ഇയാള്‍ അവസാനമായി വിളിച്ചത് പത്തുമാസം മുമ്പാണെന്നാണ് രഹസ്യാന്വേഷണ വിഭാഗത്തിനു വീട്ടുകാര്‍ നല്‍കിയ മൊഴി. ഒരു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമായിരുന്നു ആ ഫോണ്‍ വിളി. . ഭാര്യയും രണ്ടു കുഞ്ഞുങ്ങളും യുവാവിനൊപ്പം വിദേശത്തേക്കുപോയിരുന്നുവെന്നും വീട്ടുകാര്‍ മൊഴി നല്‍കിയിട്ടുണ്ട്.
ബി.ടെക്കുകാരിയായ ഭാര്യയുടെ പിതാവും ബഹ്െറെനില്‍ ജോലിചെയ്യുന്നുണ്ട്. ഇക്കാര്യങ്ങളിലൊന്നും എന്‍.ഐ.എയ്ക്കു വ്യക്തതയില്ല.കേരളത്തില്‍നിന്ന് ഐ.എസില്‍ ചേര്‍ന്ന 14 മലയാളികള്‍ കൊല്ലപ്പെട്ടതായി മാസങ്ങള്‍ക്ക് മുമ്പാണ് എന്‍.ഐ.എ. സ്ഥിരീകരിച്ചത്. സിറിയന്‍ െസെന്യവുമായുള്ള ഏറ്റുമുട്ടലിലാണ് ഇവരില്‍ ഭൂരിഭാഗവും കൊല്ലപ്പെട്ടതെന്നാണ് റിപ്പോര്‍ട്ട്. യുവാവ് കൊല്ലപ്പെട്ട വിവരം ഇതുവരെ സംസ്ഥാന പോലീസ് സ്ഥിരീകരിച്ചിട്ടില്ല. ഐ.എസില്‍എത്തുന്ന മിക്കവരും ഗള്‍ഫ് രാജ്യങ്ങള്‍ വഴിയാണു സിറിയയിലേക്കു പോകുന്നത്.
ഐ.എസിന്റെ കേരളാ തലവന്‍ എന്നറിയപ്പെടുന്ന ഷജീര്‍ മംഗലശ്ശേരിയും കൊല്ലപ്പെട്ടവരുടെ പട്ടികയിലുണ്ട്. മലയാളികളെ സംഘടനയിലേക്ക് റിക്രൂട്ട് ചെയ്യാനും ആകര്‍ഷിക്കാനുമായി മലയാളത്തില്‍ രണ്ട് വെബ്െസെറ്റുകള്‍ നടത്തിയതും ഷജീറാണെന്നും രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയിരുന്നു. ഇയാള്‍ അഡ്മിനായ അന്‍ഫാറുല്‍ ഖലീഫ, അല്‍ മുജാഹിദുല്‍ എന്നീ െസെറ്റുകള്‍ പ്രവര്‍ത്തനരഹിതമാക്കിയിട്ടുണ്ട്.
Post Your Comments